നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആർബിഐ വീണ്ടും ശക്തമാക്കിയേക്കുംഇന്ത്യയില്‍ കറന്‍സി പ്രചാരം ഇരട്ടിയായിഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം: വിപണി ഇടപെടലുകൾ ശക്തമാക്കി കേന്ദ്രവും ആർബിഐയുംഅമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി: വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ കരുതലെടുക്കുന്നുബസ്മതി അരിയുടെ കയറ്റുമതി വര്‍ധിച്ചു

റബര്‍ ബോര്‍ഡിന്റെ ഇലക്ട്രോണിക് വ്യാപാര പ്ലാറ്റ്‌ഫോമിന് ₹148 കോടി വിറ്റുവരവ്

പ്രകൃതിദത്ത (natutal) റബറിന്റെ ഉത്പാദനവും സംഭരണവും വിതരണവും പ്രോത്സാഹിപ്പിക്കാനായി കഴിഞ്ഞവര്‍ഷം ജൂണില്‍ റബര്‍ ബോര്‍ഡ് അവതരിപ്പിച്ച ഇലക്ട്രോണിക് വ്യാപാര പ്ലാറ്റ്‌ഫോമായ (electronic trading platform) എംറൂബെയ്ക്ക് (mRube) 148 കോടി രൂപയുടെ വിറ്റുവരവ്.

ഒരുവര്‍ഷത്തിനിടെ 1,123.75 ടണ്‍ പ്രകൃത്തിദത്ത റബറാണ് എംറൂബെ വഴി വ്യാപാരം ചെയ്യപ്പെട്ടത്. 781 കരാറുകള്‍ ഇതിനായി എംറൂബെ വഴി നടന്നു.

റബറിന്റെ വില്‍ക്കലും വാങ്ങലും സുതാര്യവും സുഗമവുമാക്കുക ലക്ഷ്യമിട്ടാണ് റബര്‍ ബോര്‍ഡ് എംറൂബെയ്ക്ക് തുടക്കമിട്ടത്. ബോര്‍ഡിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറായിരിക്കേ, ഡോ.കെ.എന്‍. രാഘവനാണ് പദ്ധതി കഴിഞ്ഞവര്‍ഷം ജൂണില്‍ ഉദ്ഘാടനം ചെയ്തത്.

കുറഞ്ഞത് ഒരു ടണ്‍ റബറാണ് എംറൂബെ വഴി ഓരോ കരാറിലും വില്‍ക്കാനാവുക. വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും (sellers and buyers) അവരുടെ ഇടപാട് ഓഫറുകള്‍ എംറൂബെയില്‍ സമര്‍പ്പിക്കാം.

വില സംബന്ധിച്ച് ഇരുകൂട്ടര്‍ക്കും ചര്‍ച്ചയിലൂടെ തീരുമാനമെടുക്കാം. പേയ്‌മെന്റ് ഏത് രീതിയില്‍ വേണമെന്ന് തീരുമാനിക്കാനും കഴിയും.

നിലവില്‍ എംറൂബെ പോര്‍ട്ടലില്‍ നിന്നുള്ള കണക്കുപ്രകാരം ഏഴ് റബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റികളും (RPS) 580 ഡീലര്‍മാരും 43 പ്രോസസിംഗ് കമ്പനികളും (Processors) 773 നിര്‍മാതാക്കളും ഒരു എസ്‌റ്റേറ്റും ഇ-ട്രേഡിംഗ് പ്ലാറ്റ്‌ഫോമിലുണ്ട്. https://www.mrube.in/ പോര്‍ട്ടലിന് പുറമേ മൊബൈല്‍ ആപ്പും എംറൂബെയ്ക്കുണ്ട്.

ഇന്ത്യന്‍ റബറിനെ ആഗോളതലത്തിലേക്ക് ഉയര്‍ത്താന്‍ എംറൂബെയ്ക്ക് കഴിയുമെന്ന് റബര്‍ ബോര്‍ഡ് കരുതുന്നു. ലോകത്തെവിടെ നിന്നും എംറൂബെ വഴി ഇടപാടില്‍ ഏര്‍പ്പെടാം.

ഇതുവഴി കൂടുതല്‍ വില്‍പ്പനക്കാരും വാങ്ങലുകാരും എത്തുമെന്നാണ് പ്രതീക്ഷകള്‍.

X
Top