Alt Image
കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രിഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്ഒരു ലക്ഷം കോടിയുടെ അർബൻ ചലഞ്ച് ഫണ്ടിന് അംഗീകാരം; നഗരവികസനത്തിന് മണി ചലഞ്ചുമായി കേന്ദ്രംഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് സൗദിയിൽ നിന്ന്റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ഇന്ത്യ ഉറപ്പു നൽകിയെന്ന് യുഎസ്

പുനരുപയോഗ ഊര്‍ജോത്പാദനം: 2030ഓടെ റിലയന്‍സ് നേടുക 1.23 ലക്ഷം കോടി രൂപയുടെ വരുമാനം

മുംബൈ: 2030 ഓടെ ഇന്ത്യ ലക്ഷ്യമിടുന്ന പുനരുപയോഗ ഊര്‍ജത്തിന്റെ (Renewal Energy) 35 ശതമാനവും ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് കൈയടക്കുമെന്ന് റിപ്പോര്‍ട്ട്.

സോളാര്‍ മുതല്‍ ഹൈഡ്രജന്‍ വരെയുള്ള ഊര്‍ജ ബിസിനസില്‍ നിന്ന് റിലയന്‍സിന്റെ വരുമാനം 1,000-1,500 കോടി ഡോളറാകുമെന്നും (82,000 കോടി രൂപ മുതല്‍ 1.23 ലക്ഷം കോടി രൂപവരെ) പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് റിസര്‍ച്ച് സ്ഥാപനമായ സാന്‍ഫോര്‍ഡ് ബേണ്‍സ്‌റ്റൈന്‍ പറയുന്നു.

2030ഓടെ 100 ജി.ഡബ്ല്യു ഉത്പാദനമാണ് റിലയന്‍സില്‍ നിന്നുണ്ടാവുക. രാജ്യം ലക്ഷ്യമിടുന്ന സോളാര്‍ ശേഷിയുടെ 35 ശതമാനം വരുമിത്.

സോളാറില്‍ 60 ശതമാനവും ബാറ്ററിയില്‍ 30 ശതമാനവും ഹൈഡ്രജനില്‍ 20 ശതമാനവും വിപണി വിഹിതമാകും റിലയന്‍സ് സ്വന്തമാക്കുക.

ഇതിനായി കമ്പനി ഏറ്റെടുക്കലുകളിലേക്കും പങ്കാളിത്ത ബിസിനസിലേക്കും കടക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2050 ഓടെ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് റിലയന്‍സ് നടത്താന്‍ ലക്ഷ്യമിടുന്നത്.

രാജ്യത്തിന്റെ ഹരിതോര്‍ജ പദ്ധതികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി പ്രത്യേക ബിസിനസ് റിലയന്‍സ് സ്ഥാപിക്കുന്നുണ്ട്. 2035 ഓടെ സീറോ കാര്‍ബണ്‍ എമിഷന്‍ കമ്പനിയായി മാറാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്.

രാജ്യത്ത് സ്വകാര്യ കാറുകളുടെ 30 ശതമാനവും ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ യഥാക്രമം 70 ശതമാനവും 80 ശതമാനവും 2030 ഓടെ വൈദ്യുത ഇന്ധനത്തിലേക്ക് മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ നല്ലൊരു ഭാഗവും നല്ലൊരു പങ്കും റിലയന്‍സില്‍ നിന്നാണ് പ്രതീക്ഷിക്കുന്നത്.

X
Top