രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

ആര്‍ ആര്‍ കേബല്‍ ഐപിഒ 14% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: ആര്‍ ആര്‍ കേബല്‍ ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്നലെ 14 ശതമാനം പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു. 1035 രൂപ ഇഷ്യു വിലയുള്ള ഓഹരി എന്‍എസ്‌ഇയില്‍ 1180 രൂപയിലും ബിഎസ്‌ഇയില്‍ 1179 രൂപയിലുമാണ്‌ വ്യാപാരം തുടങ്ങിയത്‌.

വിപണി പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രീമിയത്തിലാണ്‌ ഓഹരി ലിസ്റ്റ്‌ ചെയ്‌തത്‌. ആര്‍ ആര്‍ കേബലിന്റെ ഐപിഒയ്‌ക്ക്‌ മികച്ച പ്രതികരണമാണ്‌ നിക്ഷേപകരില്‍ നിന്നും ലഭിച്ചിരുന്നത്‌.

1964 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിച്ചത്‌. പുതിയ ഓഹരികളുടെ വില്‍പ്പന വഴി 180 കോടി രൂപയും ഓഫര്‍ ഫോര്‍ സെയില്‍ (ഒ എഫ്‌ എസ്‌) വഴി 1784 കോടി രൂപയും സമാഹരിച്ചു.

കണ്‍സ്യൂമര്‍ ഇലക്‌ട്രിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ബിസിനസ്‌ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന കമ്പനിയാണ്‌ ആര്‍ ആര്‍ കേബല്‍. ഐപിഒ വഴി സമാഹരിക്കുന്ന തുക കടം തിരിച്ചടക്കുന്നതതിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

കഴിഞ്ഞ മൂന്ന്‌ സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടെ കമ്പനി 43.37 ശതമാനം പ്രതിവര്‍ഷ വരുമാന വളര്‍ച്ച കൈവരിച്ചു. 2020-21ല്‍ 2723.94 കോടി രൂപയായിരുന്ന വരുമാനം 2022-23ല്‍ 5599.20 കോടി രൂപയായി വളര്‍ന്നു.

2020-21ല്‍ 135.39 കോടി രൂപയായിരുന്ന ലാഭം 2022-23ല്‍ 189.87 കോടി രൂപയായി വളര്‍ന്നു. അതേ സമയം 2020-21ല്‍ വരുമാനത്തിന്റെ 4.83 ശതമാനമായിരുന്ന ലാഭം 2022-23ല്‍ 3.37 ശതമാനമായി കുറഞ്ഞു.

X
Top