ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ബാംഗ്ലൂർ മെട്രോയിൽ നിന്ന് ഓർഡർ സ്വന്തമാക്കി ആർഐടിഇഎസ്

മുംബൈ: ആർഐടിഇഎസിന് പുതിയ ഓർഡറുകൾ ലഭിച്ചു. ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷനിൽ നിന്ന് ഡിപ്പോ കം വർക്ക്ഷോപ്പ് നിർമ്മിക്കുന്നതിനുള്ള പുതിയ ബിസിനസ് ഓർഡർ തങ്ങളുടെ കൺസോർഷ്യം നേടിയതായി ആർഐടിഇഎസ് അറിയിച്ചു.

499 കോടി രൂപയാണ് നിർദിഷ്ട ഓർഡറിന്റെ മൂല്യം. ഓർഡറിലെ ആർഐടിഇഎസിന്റെ വിഹിതം 51 ശതമാനമാണ്. വെള്ളിയാഴ്ച കമ്പനിയുടെ ഓഹരി 0.57 ശതമാനം ഉയർന്ന് 382.50 രൂപയിലെത്തി.

ഇന്ത്യയിലെ ട്രാൻസ്‌പോർട്ട് കൺസൾട്ടൻസി, എഞ്ചിനീയറിംഗ് മേഖലകളിലെ മുൻനിര കമ്പനിയാണ് ഒരു മിനിരത്‌ന (കാറ്റഗറി I) ഷെഡ്യൂൾ ‘എ’ പൊതുമേഖലാ സംരംഭമായ ആർഐടിഇഎസ്. കൂടാതെ വിദേശത്ത് റോളിംഗ് സ്റ്റോക്ക് വിതരണം ചെയുന്നതിനുള്ള ഇന്ത്യൻ റെയിൽവേയുടെ ഏക കയറ്റുമതി വിഭാഗമാണ് കമ്പനി. കമ്പനിയുടെ 72.2% ഓഹരി ഇന്ത്യാ ഗവൺമെന്റിന്റെ കൈവശമാണ്.

X
Top