ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ബ്രിട്ടീഷ് മെഡിക്കൽ റീട്ടെയിലറായ ബൂട്ട്‌സിനായി റിലയൻസ് ബിഡ് സമർപ്പിക്കും

മുംബൈ: ബ്രിട്ടീഷ് മെഡിക്കൽ റീട്ടെയിൽ ശൃംഖലയായ ബൂട്ട്സ് യുകെയ്ക്ക് വേണ്ടി മാസാവസാനത്തോടെ 10 ബില്യൺ ഡോളർ ചെലവ് വരുന്ന ഇടപാടിൽ ബിഡ് സമർപ്പിക്കാൻ പദ്ധതിയിട്ട് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. അമേരിക്കൻ ഷെയ്ൽ ഗ്യാസ് വ്യവസായത്തിൽ തുടർച്ചയായി നടത്തിയ ഏറ്റെടുക്കലുകൾക്ക് ശേഷമുള്ള റിലയൻസിന്റെ ആദ്യത്തെ വലിയ വിദേശ നിക്ഷേപമായിരിക്കും ഈ ഏറ്റെടുക്കൽ. ബിഡ് സമർപ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്ചയായിരുന്നു, എന്നാൽ ലേലക്കാരുടെ അഭ്യർത്ഥനയെത്തുടർന്ന് സമയം നീട്ടിയതായി ബാങ്കർ പറഞ്ഞു. യുകെ ആസ്ഥാനമായുള്ള ശതകോടീശ്വരന്മാരും, യുകെയുടെ എഎസ്‌ഡിഎ റീട്ടെയിൽ ഗ്രൂപ്പിന്റെ ഉടമകളായ ഇസ ബ്രദേഴ്‌സും, ബ്രിട്ടീഷ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടിഡിആർ ക്യാപിറ്റലും റിലയൻസിനൊപ്പം മത്സരരംഗത്തുണ്ടെന്ന് ബാങ്കർമാർ പറഞ്ഞു. എന്നാൽ, ഈ വാർത്തകളോട് പ്രതികരിക്കാൻ റിലയൻസ് വക്താവ് വിസമ്മതിച്ചു.
റിലയൻസിന്റെ ഈ ഇടപാടിന് ധനസഹായം നൽകുന്നതിനായി അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി ഭീമനായ അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റുമായി കരാറിലേർപ്പെട്ടിട്ടുണ്ടെന്നും, വിദേശ ബാങ്കുകളിൽ നിന്ന് ധനസമാഹരണത്തിനായി ചർച്ചകൾ നടത്തിവരികയാണെന്നും ബാങ്കർമാർ പറഞ്ഞു. ലേലത്തിൽ മുകേഷ് അംബാനി വിജയിച്ചാൽ, 2,200 സ്റ്റോറുകളിലേക്ക് പ്രവേശനമുള്ള യൂറോപ്യൻ റീട്ടെയിൽ വിപണിയിൽ അത് ശതകോടീശ്വരന് ശക്തമായ സാന്നിധ്യം നൽകും.

X
Top