ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഡീമെര്‍ജര്‍;റെക്കോര്‍ഡ് തീയതി ജൂലൈ 20

ന്യൂഡല്‍ഹി: റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്്‌മെന്റ്‌സ് ഡീമെര്‍ജിന്റെ റെക്കോര്‍ഡ് തീയതിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) ജൂലൈ 20 നിശ്ചയിച്ചു. റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റിന്റെ ഓഹരികള്‍ സ്വീകരിക്കാന്‍ അര്‍ഹതയുള്ള ഇക്വിറ്റി ഷെയര്‍ഹോള്‍ഡര്‍മാരെ കണ്ടെത്തുകയാണ് ലക്ഷ്യം. റെക്കോര്‍ഡ് തീയതി വരെ ആര്‍ഐഎല്ലിന്റെ ഓഹരികള്‍ കൈവശം വയ്ക്കുന്നവര്‍ക്കാണ് ആര്‍എസ്‌ഐഎല്ലിന്റെ ഓഹരികള്‍ ലഭ്യമാകുക.

ആര്‍ഐഎല്ലിന്റെ പൂര്‍ണ്ണമായും അടച്ചു തീര്‍ത്ത ഒരു ഓഹരിയ്ക്ക് ആഎസ്‌ഐഎല്ലിന്റിന്റെ ഒരു ഓഹരി ലഭ്യമാകും. പുതിയതായി രൂപകൃതമാകുന്ന റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ (ആഎസ്‌ഐഎല്‍) സിഇഒ,മാനേജിംഗ് ഡയറക്ടറായി ഹിതേഷ് കുമാര്‍ സേതിയെ നിയമിച്ചിട്ടുണ്ട്. കൂടാതെ
മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്രിഷി, പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ എംഡിയും സിഇഒയുമായ സുനില്‍ മേത്ത എന്നിവര്‍ ബോര്‍ഡ് അഡീഷണല്‍ ഡയറക്ടര്‍മാരാകും.

ഇന്ത്യയുടെ പതിമൂന്നാമത് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കൂടിയായിരുന്നു മെഹ്രിഷി. ഇഷ അംബാനി, അന്‍ഷുമാന്‍ താക്കൂര്‍ എന്നിവരണ് നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍. സാമ്പത്തിക സേവന വിഭാഗം ഡീമെര്‍ജ് ചെയ്യുന്നതിനും ലിസ്റ്റ് ചെയ്യുന്നതിനും ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ ജൂലൈ 7 ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് അനുമതി നല്‍കിയിരുന്നു.

റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് (ആര്‍എസ്‌ഐഎല്‍) എന്ന പേരിലിള്ള ധനകാര്യ സേവന സ്ഥാപനം തങ്ങളില്‍ നിന്ന് വേര്‍പെടുത്താന്‍ റിലയന്‍സ് നേരത്തെ അനുമതി തേടി.

X
Top