ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

ഓണത്തിനു മുന്നോടിയായി കേരളത്തിൽ അരിവില കുതിക്കുന്നു; വെളിച്ചെണ്ണ വിലയിലും 10 രൂപ വരെ വർധന

തിരുവനന്തപുരം: കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, തെലങ്കാന തുടങ്ങിയ പ്രധാന നെല്ലുൽപാദന സംസ്ഥാനങ്ങളിൽ ഈ സീസണിൽ നെൽക്കൃഷി ഇറക്കുന്നതിലെ അനിശ്ചിതത്വം കാരണം ഓണത്തിനു മുന്നോടിയായി കേരളത്തിൽ അരിവില കുതിക്കുന്നു. തേങ്ങ ഉൽപാദനം കേരളത്തിൽ കുറഞ്ഞ സാഹചര്യത്തിൽ, വെളിച്ചെണ്ണ വിലയിലും 10 രൂപ വരെ വർധനയുണ്ട്. മഴക്കുറവും ജലസംഭരണികളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതുമാണ് നെൽക്കൃഷിയിലെ അനിശ്ചിതത്വത്തിനു കാരണം.

സംസ്ഥാനങ്ങളിലെ പ്രധാന നെല്ലുൽപാദന മേഖലകളിൽ കർഷകർ കൃഷിയിറക്കാതെ മാറിനിൽക്കുകയാണ്. സ്ഥിതി തുടർന്നാൽ ഓണക്കാലത്ത് കേരളത്തിൽ അരിവില ഇനിയും ഉയർന്നേക്കുമെന്നാണു കേരളത്തിലെ വ്യാപാരികൾ പറയുന്നത്. എന്നാൽ, വില ഉയർത്താനുള്ള നീക്കമാണോ ഇതെന്നാണു സർക്കാർ ഏജൻസികളുടെ സംശയം. ഊഹക്കച്ചവടത്തിനും അമിത സംഭരണത്തിനും സാധ്യത വർധിക്കുന്നതോടെ വിപണിയിലെ ലഭ്യത കുറഞ്ഞ് വില വീണ്ടും ഉയരും.

അതേസമയം, ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം(ഒഎംഎസ്എസ്) സംവിധാനം വഴി ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ നിന്നുള്ള അരി സ്വകാര്യ, മൊത്ത വ്യാപാരികൾക്കും സപ്ലൈകോ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികൾക്കും ലഭ്യമാക്കാനുള്ള ഇ ലേലത്തിന് ഇനിയും കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചിട്ടില്ല.

ഇതിന്റെ പൊതുനയം തയാറായെങ്കിലും നിർദേശങ്ങളോ നടപടികളോ സംസ്ഥാനങ്ങൾക്കോ എഫ്സിഐ മേഖലാ ഓഫിസുകൾക്കോ കൈമാറാത്തതും വിപണിയിൽ അനിശ്ചിതത്വം കൂട്ടുന്നു. മുൻകാലങ്ങളിലേതു പോലെ, അരി കയറ്റുമതിക്കുള്ള തീരുവ കൂട്ടാൻ കേന്ദ്രസർക്കാർ തയാറായാൽ വില നിയന്ത്രിക്കാനാകുമെന്ന പ്രതീക്ഷയിലാണു വിപണിവൃത്തങ്ങൾ.

X
Top