സമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്

രാജ്യത്തെ അരി കയറ്റുമതി നിയന്ത്രണങ്ങൾ നീക്കിയേക്കും

ന്യൂഡൽഹി: അരികയറ്റുമതിയിലെ നിയന്ത്രണങ്ങൾ ഇന്ത്യ നീക്കിയേക്കും. അരിയുടെ ആഭ്യന്തര വിലയിലെ സ്ഥിരത കണക്കിലെടുത്ത് അരി കയറ്റുമതിയിലെ നിയന്ത്രണങ്ങൾ നീക്കുന്ന വിഷയം ഗൗരവമായി പരിഗണിക്കുന്നുവെന്നാണ് വിവരം.

ക്ഷേമ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് സർക്കാർ പക്കലുള്ള അരിയുടെ ശേഖരം പര്യാപ്തമാണ്.

ആഗോള അരി വ്യാപാരത്തിന്റെ 40 ശതമാനവും ഇന്ത്യയിലാണ്. കയറ്റുമതി നിയന്ത്രണങ്ങളിൽ എന്തെങ്കിലും ഇളവ് വരുത്തിയാൽ 2021-ന്റെ മദ്ധ്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ വ്യാപാരം നടക്കുന്ന ഏഷ്യയിലെ അടിസ്ഥാന വിലകൾ താഴും.

ഇന്ത്യ സെപ്റ്റംബറിൽ വെള്ള, തവിട്ട് അരി കയറ്റുമതി ചെയ്യുന്നതിന് 20ശതമാനം തീരുവ ചുമത്തുകയും വിദേശത്ത് നുറുക്ക് അരി വില്പന നിരോധിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ അരി കയറ്റുമതിയുടെ 60 ശതമാനത്തിനും ബാധകമായ നിയന്ത്രണങ്ങൾ ഗോതമ്പിന്റെയും പഞ്ചസാരയുടെയും വില്പനയിലെ നിയന്ത്രണങ്ങൾക്ക് മുകളിലാണ്.

നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെടും

മൺസൂൺ വിളകളുടെ വിളവെടുപ്പിനെത്തുടർന്ന് ആഭ്യന്തര വിതരണം വർദ്ധിച്ചതിനാൽ കയറ്റുമതിയിലെ ചില നിയന്തണങ്ങൾ ഒഴിവാക്കണമെന്ന് റൈസ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് വ്യക്തമാക്കി.

കുറഞ്ഞത് ഒരു ദശലക്ഷം ടൺ നുറുക്ക് അരി കയറ്റി അയക്കുന്നതിന് വ്യവസായ ഗ്രൂപ്പ് അനുമതി തേടുമെന്നും വെള്ള അരി കയറ്റുമതിയുടെ 20ശതമാനം നികുതി എടുത്തുകളയണമെന്ന് അഭ്യർത്ഥിക്കുമെന്നും ഗ്രൂപ്പിന്റെ പ്രസിഡന്റ് ബി വി കൃഷ്ണ റാവു പറഞ്ഞു.

വില നിയന്ത്രിക്കുന്നതിനായി സംസ്ഥാന കരുതൽ ശേഖരത്തിൽ നിന്ന് ഏകദേശം 2 ദശലക്ഷം ടൺ ഗോതമ്പ് പ്രാദേശിക വിപണിയിൽ വിൽക്കുന്ന കാര്യവും ഉദ്യോഗസ്ഥർ പരിഗണിക്കുന്നുണ്ട്.

X
Top