8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

നികുതി ബാധ്യതയില്ലെങ്കിലും റിട്ടേണ്‍ ഫയല്‍ ചെയ്യാം

ദായ നികുതി റിട്ടേണ് ഫയല് ചെയ്യാനുള്ള അവസാന ദിനം ജൂലായ് 31 ആണ്. കഴിഞ്ഞ വര്ഷത്തെപോലെ ഇത്തവണയും തിയതി നീട്ടി നല്കിയേക്കില്ല. ആദായ നികുതി ബാധ്യതയില്ലെന്ന കാരണത്താല് റിട്ടേണ് നല്കാത്തവര് നിരവധി പേരുണ്ട്.

ആദായ നികുതി നിയമ പ്രകാരം വാര്ഷിക വരുമാനം 2.50 ലക്ഷം രൂപയില് താഴെയാണെങ്കില് റിട്ടേണ് നല്കണമെന്ന് നിര്ബന്ധമില്ല. 60 വയസ്സിന് മുകളിലുള്ളവര്ക്ക് ഈ പരിധി മൂന്നു ലക്ഷം രൂപയുമാണ്. എങ്കിലും വ്യത്യസ്ത ആവശ്യങ്ങള്ക്ക് പരിഗണിക്കുന്നതിനാല് റിട്ടേണ് നല്കുന്നത് ഗുണം ചെയ്യും.

റിട്ടേണ് നല്കിയാലുള്ള നേട്ടങ്ങൾ

വരുമാനം നിയമ വിധേയമാകും

ഓരോ വര്ഷവും ലഭിച്ച വരുമാനം റിട്ടേണ് നല്കുമ്പോള് നിയമപരമായി രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. വാര്ഷിക വരുമാനം 2.50 ലക്ഷം രൂപയ്ക്കു താഴെയോ മുകളിലോ ആണെങ്കിലും ഭാവിയിലെ സാമ്പത്തിക ഇടപാടുകള്ക്ക് അത് ഗുണംചെയ്യും.

നികുതി റീഫണ്ട്

വാര്ഷിക വരുമാന പ്രകാരം നികുതി ബാധ്യതയില്ലെങ്കില് സ്രോതസ്സില്നിന്ന് ഈടാക്കിയ (ടി.ഡി.എസ്) തുക തിരികെ ലഭിക്കാന് ഐ.ടി.ആര് ഫയല് ചെയ്യേണ്ടതുണ്ട്. സ്ഥിര നിക്ഷേപമുണ്ടെങ്കില് ബാങ്കുകള് പലിശയുടെ 10ശതമാനം ടി.ഡി.എസ് ഈടാക്കിയിട്ടുണ്ടാകാം.

വായ്പ ലഭിക്കാൻ

ഭവന, വാഹന, വ്യക്തിഗത വായ്പകള്ക്ക് അപേക്ഷിക്കുമ്പോള് ഐ.ടി റിട്ടേണ് പ്രധാന രേഖയായി പരിഗണിക്കാറുണ്ട്. വ്യക്തിയുടെ സാമ്പത്തിക സ്ഥിതി വെളിവാക്കുന്ന ആധികാരിക രേഖയായതൊകൊണ്ടാണിത്.

വിസയ്ക്ക് അപേക്ഷിക്കുമ്പോൾ

വിദേശ യാത്രയ്ക്ക് വിസ അനുവദിക്കാന് നികുതി റിട്ടേണ് ഫയല് ചെയ്തതിന്റെ രേഖ കോണ്സുലേറ്റുകള് ആവശ്യപ്പെടാറുണ്ട്. കുറഞ്ഞ വരുമാനമാണെങ്കിലും ആദായ നികതി റിട്ടേണ് ഫയല് ചെയ്തിട്ടുണ്ടെങ്കില് ഉപകാരപ്പെടും. യുഎസ്, യുകെ, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലേയ്ക്കാണെങ്കില് പ്രത്യേകിച്ചും.

നഷ്ടം കിഴിക്കാം

സാമ്പത്തിക വര്ഷത്തില് ഓഹരി വിപണിയില് നഷ്ടമുണ്ടായാല് അടുത്ത വര്ഷത്തെ ലാഭത്തില് നിന്ന് അത് കുറവുചെയ്യാന് കഴിയും. അതിനായി ആദായ നികുതി റിട്ടേണ് ഫയല് ചെയ്ത് ഓഹരി ഇടപാട് വിവരങ്ങള് കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്.

ലൈഫ് കവർ

50 ലക്ഷം രൂപയ്ക്കോ അതിനു മുകളിലോ ഉയര്ന്ന പരിരക്ഷയ്ക്കായി ലൈഫ് ഇന്ഷുറന്സ് എടുക്കുമ്പോള് വാര്ഷിക വരുമാനം സ്ഥിരീകരിക്കാന് ഐ.ടി.ആര് രേഖകള് ആവശ്യപ്പെടാറുണ്ട്. ഉയര്ന്ന വാര്ഷിക വരുമാനമുള്ളവര്ക്കാണ് കൂടുതല് ടേം കവര് ലഭിക്കുക.

പാന്, ആധാര്, ബാങ്ക് അക്കൗണ്ട്, ഫോം 16, നിക്ഷേപ വിവരങ്ങള്, ശമ്പളത്തിന്റെ വിശദാംശങ്ങള് തുടങ്ങിയവയുണ്ടെങ്കില് റിട്ടേണ് നല്കാം. ശമ്പളവരുമാനക്കാര് ഐ.ടി.ആര് ഒന്നാണ് ഫയല് ചെയ്യേണ്ടത്.

ഓഹരിയിലോ മ്യൂച്വല് ഫണ്ടിലോ നിക്ഷേപമുണ്ടെങ്കില് ഐ.ടി.ആര് രണ്ട് തിരഞ്ഞെടുക്കാം. ഭൂമിയോ സ്വര്ണമോ വിറ്റതിന് ലാഭം കിട്ടിയിട്ടുണ്ടെങ്കിലും ഐ.ടി.ആര് രണ്ട് തന്നെയാണ് ബാധകം.

ഫോം തിരഞ്ഞെടുക്കുമ്പോള് തെറ്റാതിരിക്കാന് ശ്രദ്ധിക്കുക.

X
Top