ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ചെറുകിട പണപ്പെരുപ്പം 6 ശതമാനത്തില്‍ താഴെയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

ന്യൂഡല്‍ഹി: ഇന്ത്യന്‍ റീട്ടെയില്‍ പണപ്പെരുപ്പം വരുന്ന ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 6 ശതമാനത്തില്‍ താഴെയായി കുറയുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ടില്‍ പറയുന്നു.ഉപഭോക്തൃവില നിലവാരം കുറയുന്നതോടെയാണ് പണപ്പെരുപ്പം കുറയുക.

“ആഗോള ചരക്ക് വിലകള്‍ ലഘൂകരിക്കുന്നതിലൂടെ പണപ്പെരുപ്പം ക്രമേണ കുറയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,” മോര്‍ഗന്‍ സ്റ്റാന്‍ലിയിലെ ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റ് ഉപാസന ചച്ച പറഞ്ഞു.

2023 ഫെബ്രുവരി/മാര്‍ച്ച് ആകുമ്പോഴേക്കും സിപിഐ 6% മാര്‍ക്കിന് താഴെയാകും. 2023 സാമ്പത്തിക വര്‍ഷത്തില്‍ സിപിഐ പണപ്പെരുപ്പം ശരാശരി 6.5% ആയിരിക്കുമെന്നും ഉപാസന ചച്ച പറഞ്ഞു.

ഭക്ഷ്യവില 2020 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതിനാല്‍ സെപ്റ്റംബര്‍ മാസ റീട്ടെയില്‍ പണപ്പെരുപ്പം അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.41 ശതമാനത്തിലെത്തിയിരുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ 5.9% എന്ന നിലയില്‍ സ്ഥിരത നിലനിര്‍ത്തിയ ശേഷം, പ്രധാന പണപ്പെരുപ്പം (ഭക്ഷണം, ഇന്ധനം ഒഴികെ) സെപ്റ്റംബറില്‍ 6% ആയി.

അതേസമയം, ഇന്ധന പണപ്പെരുപ്പം, മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 10.4% ആയി കുറഞ്ഞു. ഓഗസ്റ്റില്‍ ഇത് 10.8% ആയിരുന്നു.

X
Top