ആഗോള സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുമായി കേരളംഇന്ത്യയുടെ വളര്‍ച്ച സുസ്ഥിരമെന്ന് റിസര്‍വ് ബാങ്ക്10 മാസത്തിനിടെ രാജ്യത്ത് 4,245 കോടി രൂപയുടെ സൈബർ തട്ടിപ്പുകൾചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നു

വിപണിയിൽ പണലഭ്യത കൂട്ടാൻ റിസർവ് ബാങ്ക്

കൊച്ചി: വിപണിയില്‍ പണലഭ്യത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് റിസർവ് ബാങ്ക് 60,000 കോടി രൂപയുടെ കടപ്പത്രങ്ങള്‍ വിപണിയില്‍ നിന്ന് വാങ്ങുന്നു.

മൂന്ന് ഘട്ടങ്ങളിലായി സർക്കാർ കടപ്പത്രങ്ങള്‍ വാങ്ങാനും 50,000 കോടി രൂപയുടെ റിപ്പോ ഓക്ഷൻ നടത്താനുമാണ് റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ ബാങ്കിംഗ് മേഖലയിലെ പണ ദൗർലഭ്യം ഒരു വർഷത്തിനിടെയിലെ ഉയർന്ന തലത്തിലെത്തിയതോടെയാണ് റിസർവ് ബാങ്ക് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നത്.

ഇതോടെ അടുത്ത മാസം നടക്കുന്ന ധന അവലോകന നയത്തില്‍ റിസർവ് ബാങ്ക് പലിശ കുറയ്ക്കാൻ സാദ്ധ്യതയേറി.

X
Top