പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

റീപോസ് മാട്രിസിന്റെ സ്മാര്‍ട്ട്ഗ്രിഡ് മെത്തകള്‍ വിപണിയില്‍

കൊച്ചി: മുന്‍നിര മെത്ത നിര്‍മാതാക്കളായ റീപോസ് ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ ഉല്പാദിപ്പിച്ച സ്മാര്‍ട്ട്ഗ്രിഡ് മെത്തകള്‍ വിപണിയിലിറക്കി.
അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്താല്‍ ഹൈപ്പര്‍ ഇലാസ്റ്റിക് പോളിമറുകള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നതെന്നും കംഫര്‍ട് ടെക്‌നോളജി രംഗത്തെ പുത്തന്‍ അനുഭവമായിരിക്കും സ്മാര്‍ട്ട്ഗ്രിഡ് മെത്തകളെന്നും കമ്പനി സിഇഒ, എസ്. ബാലചന്ദര്‍ പറഞ്ഞു. പോക്കഡ്ഡ് സ്മാര്‍ട്ട്ഗ്രിഡ് മെത്തകളെന്നും കമ്പനി സിഇഒ, എസ്. ബാലചന്ദര്‍ പറഞ്ഞു. പോക്കഡ്‌സ് സ്പ്രിംഗ് ഗ്രിഡ്, ഫോംഗ്രിഡ് എന്നി രണ്ടു വ്യത്യസ്തതരം മെത്തകളാണ് ഈ ശ്രേണിയിലുള്ളത്. 2500 ലധികം എയര്‍ചാനലുകളാല്‍ ഒരു ടെമ്പറേച്ചര്‍ ന്യൂട്രല്‍ ഗ്രിഡ് രൂപകല്‍പന ചെയ്തിരിക്കുന്നതുകൊണ്ടു ഉപഭോക്താക്കള്‍ക്ക് തണുപ്പനുഭവവും സമ്മാനിക്കുന്നു.
സ്മാര്‍ട്ട് ഗ്രിഡിനെക്കൂടാതെ വിവിധതരം മെത്തകളുടെ വിപുലമായ ശ്രേണിയുള്ള റിപോസ് മാട്രിസ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെക്കുകൂടി ബിസിനസ്സ് വ്യാപിക്കുന്നതിന് വിപുലമായ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡാന്‍സ് സൂപ്പര്‍സ്റ്റാര്‍ പ്രഭുദേവയെ ബ്രാന്‍ഡ് അബംസാഡറായി നിര്‍മിച്ചിട്ടുണ്ട്.
200ല്‍ പരം പുതിയ ഡീലര്‍മാര്‍, ഒഡീഷയിലെ ഭൂവനേശ്വറില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ പുതിയ ഫാക്ടറി തുടങ്ങിയവയും സജീവ പരിഗണനയിലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയ 100 കോടിയുടെ വിറ്റുവരവ് ഈ സാമ്പത്തിക വര്‍ഷം 200 കോടിയായി ഉയര്‍ത്തും.
കോയമ്പത്തൂര്‍, പൂനെ, മീററ്റ് എന്നിവിടങ്ങളില്‍ ഫാക്ടറികളുമായി 2012 നവംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച റിപോസ് മാട്രിസ് ഇപ്പോള്‍ 400 ജീവനക്കാരും 1500 ഡീലര്‍മാരും 103 കോടി വിറ്റുവരവുമുള്ള, മെത്തകളിലെ പുതുമകള്‍ക്കു പേരുകേട്ട, ഇന്ത്യയിലെ പ്രമുഖ മാട്രിസ് ഉല്പാദന-വിപണന സ്ഥാപനമാണ്.

X
Top