ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

ഡിസംബറില്‍ റിപ്പോ നിരക്ക് വീണ്ടും കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയ്ക്ക് ശേഷം ഡിസംബറില്‍ വീണ്ടും റിപ്പോ നിരക്ക് കുറയ്ക്കാന്‍ സാധ്യത. സമ്പദ് വ്യവസ്ഥയില്‍ പണലഭ്യത ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് ഇടപെടല്‍ വേണ്ടിവരുമെന്നും റിപ്പോര്‍ട്ട്.

ഏഞ്ചല്‍ വണ്ണിന്റെ അയോണിക് വെല്‍ത്ത് എന്ന് പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വരും മാസങ്ങളിലെ റിസര്‍വ് ബാങ്ക് പണനയത്തില്‍ റിപ്പോ നിരക്കില്‍ കുറവ് പ്രതീക്ഷിക്കേണ്ടതില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇക്കാര്യം ശരി വയ്ക്കുന്ന റിപ്പോര്‍ട്ട് ഈ വര്‍ഷം അവസാനത്തോടെ, അതായത് ഡിസംബറോടെ നിരക്ക് കുറച്ചേക്കുമെന്നാണ് വ്യക്തമാക്കുന്നത്.

2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള പണപ്പെരുപ്പ ലക്ഷ്യം ആര്‍ബിഐ ഇതിനകം 3.7 ശതമാനമായി പരിഷ്‌കരിച്ചിട്ടുണ്ട്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പണപ്പെരുപ്പം 2.9 ശതമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഭക്ഷ്യവിലയിലെ ഈ കുറവുകള്‍ നിരക്ക് കുറയ്ക്കലിനെ പിന്തുണയ്ക്കും. ഭൗമരാഷ്ട്രീയ സംഘര്‍ഷം, വ്യാപാര കരാറുകള്‍ തുടങ്ങിയ ആഗോള വെല്ലുവിളികള്‍ സമ്പദ് വ്യവസ്ഥയില്‍ വീണ്ടും ആഘാതം സൃഷ്ടിക്കാം.

ഇവ മറികടക്കുന്നതിന് റിസര്‍വ് ബാങ്ക് സമ്പദ് വ്യവസ്ഥയിലേക്ക് വീണ്ടും പണമെത്തിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

X
Top