അലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജിഎൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രംമിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസായത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

മണിക്കൂറിന് 50 രൂപ; കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ‘റെന്റ് എ ബൈക്ക്’ സേവനം തുടങ്ങി

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന റെന്റ് എ ബൈക്ക് സേവനം ആരംഭിച്ചു. സംസ്ഥാനത്ത് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള യാത്രാ സൗകര്യ മെച്ചപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായി പാലക്കാട് ഡിവിഷനിൽ മംഗളൂരും തിരൂരും കഴിഞ്ഞാണ് ഈ സേവനം കോഴിക്കോട് സ്റ്റേഷനിലും ലഭ്യമാകുന്നത്. സ്റ്റേഷനിൽ നിലവിൽ 30 ഏഥർ ഇലക്ട്രിക് സ്കൂട്ടറുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ എട്ട് സ്കൂട്ടറുകളാണ് സർവീസിലുളളത്.

ഒരു മണിക്കൂറിന് 50 രൂപ, 12 മണിക്കൂറിന് 500 രൂപ, ഒരു ദിവസത്തേക്ക് 750 രൂപ എന്നിങ്ങനെയാണ് വാടക. സ്റ്റേഷൻ മാനേജർ സി കെ ഹരീഷ് ഇലക്ട്രിക് സ്കൂട്ടർ ഓടിച്ച് സേവനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. നാലാം പ്ലാറ്റ്‌ഫോമിലാണ് ടൂവീലറുകൾ പാർക് ചെയ്യുന്നത്. പെരിന്തൽമണ്ണ എഫ്ജെ ബിസിനസ് ആൻഡ് ഇന്നൊവേഷൻസാണ് സേവനം നടത്തുന്നത്. പ്ലാറ്റ്‌ഫോമിനോട് ചേർന്നാണ് ഓഫിസും പാർക്കിം​ഗ് ഷെഡും ഒരുക്കിയിരിക്കുന്നത്. സേവനം പ്രയോജനപ്പെടുത്തുന്നവർ ആധാറും കുറഞ്ഞത് രണ്ട് വർഷം മുൻപെടുത്ത ഡ്രൈവിം​ഗ് ലൈസൻസിന്റെ ഒറിജിനലും ഹാജരാക്കണം. 1000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി ഈടാക്കും. വാഹനം തിരികെ ഏല്പിക്കുമ്പോൾ തുക മടക്കി നൽകും.

റെയിൽവെ അനുവദിച്ചിട്ടുള്ള നിരക്കുകൾ മാത്രമേ ഈടാക്കുവെന്നും അധികൃതർ അറിയിച്ചു. വണ്ടി ഉപയോഗിച്ച് ഉണ്ടാകുന്ന നിയമ ലംഘനങ്ങൾക്കുള്ള ഉത്തരവാദിത്വം മുഴുവൻ ഉപയോക്താവിനായിരിക്കും. അപകടമുണ്ടായാൽ ഇൻഷുറൻസ് തുക ലഭിക്കുന്നതുവരെ ദിവസ വാടക നൽകേണ്ടതുമുണ്ട്. എല്ലാ വാഹനങ്ങൾക്കും ഫുൾ കവർ ഇൻഷുറൻസ് ആണ്. വാഹനം ഫുൾ ചാർജോടെയാണ് കൈമാറുന്നത്. ഷെഡിൽ ചാർജിം​ഗ് സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. യാത്രയ്ക്കിടെ ചാർജ് ചെയ്യേണ്ടി വരുന്ന ചെലവ് ഉപയോക്താവാണ് വഹിക്കേണ്ടത്. 24 മണിക്കൂർ വാടകയ്ക്ക് എടുക്കുന്നവർക്ക് ചാർജറും നൽകും. 130 കിലോ മീറ്റർ വരെ യാത്രയ്‌ക്ക് സാധാരണയായി വീണ്ടും ചാർജ് ആവശ്യമില്ല. ഒരു ഹെൽമെറ്റ് സൗജന്യമായി നൽകും. രണ്ടാമത്തേത് ആവശ്യമെങ്കിൽ 50 രൂപ അധികമായി ഈടാക്കും. ദീർഘകാല വാടകയ്ക്കും സൗകര്യമുണ്ട്.

X
Top