വിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി കേന്ദ്രം പിൻവലിച്ചുക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നു

ഇന്ത്യയിൽ 15 വർഷം പൂർത്തിയാക്കി റെനോ നിസാൻ ഓട്ടോമോട്ടീവ്

കൊച്ചി: ഇന്ത്യയിൽ 15 വർഷം പൂർത്തിയാക്കി ചെന്നൈയിലെ ഒറഗഡത്തെ റെനോ നിസാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ അത്യാധുനിക നിർമ്മാണ കേന്ദ്രം.

ഈയിടെ ആഭ്യന്തര, കയറ്റുമതി വിപണികൾക്കായി 2.5 ദശലക്ഷത്തിലധികം റെനോ, നിസാൻ കാറുകളുടെ നിർമാണം പ്ലാന്റ് പൂർത്തിയാക്കിയിരുന്നു.

2008 ഓഗസ്റ്റ് 26-ന് സ്ഥാപിതമായ ഈ കേന്ദ്രം 1.15 ദശലക്ഷത്തിലധികം വാഹനങ്ങൾ 108ഓളം വിപണികളിലേക്ക് കയറ്റുമതി, 100,000-ത്തിലധികം ആളുകളിലേക്ക് ഉൾപ്പെടെ പ്രാദേശിക സമൂഹത്തിലേക്ക് എത്തിച്ചേരുന്ന സി എസ് ആർ സംരംഭങ്ങൾ എന്നിങ്ങനെയായി ഇപ്പോൾ ഒരു മുൻനിര ഓട്ടോമോട്ടീവ് നിർമ്മാതാവായി മാറിക്കഴിഞ്ഞു.

അടുത്ത കുറച്ച് വർഷത്തിനുള്ളിൽ രണ്ട് ഇവികൾ ഉൾപ്പെടെ ആറ് പുതിയ മോഡലുകൾ കൂടി പ്ലാന്റിൽ നിർമിക്കാൻ പദ്ധതിയുണ്ട്.

ആർ‌എൻ‌ഐ‌പി‌എല്ലിന്റെ 15 വർഷത്തെ യാത്ര ആഘോഷിക്കുമ്പോൾ, ഈ വർഷങ്ങളിൽ കൈവരിച്ച ശ്രദ്ധേയമായ വളർച്ചയിലും ഉൽ‌പാദന മികവ്, ഉപഭോക്താക്കൾക്ക് മികച്ച മൂല്യം നൽകൽ, പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകൽ എന്നിവയിൽ മികവു പുലർത്താനെയുന്നും നിസാന്റെയും റെനോയുടെയും ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ ഇന്ത്യയിലും വിദേശത്തുമുള്ള ഉപഭോക്താക്കൾക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധയോടെ പ്രവർത്തിക്കുമെന്നും ആർഎൻഎഐപിഎൽ മാനേജിങ് ഡയറക്ടർ കീർത്തി പ്രകാശ് പറഞ്ഞു.

X
Top