
കൊച്ചി: ചില്ലറ വില്‍പ്പനക്കാരുടേയും കിരാന സ്റ്റോറുകളുടേയും ഇ-ബിറ്റുബി പ്ലാറ്റ്‌ഫോം ആയ ഉഡാനില്‍ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡിന്റെ ശീതള പാനീയ ബ്രാന്‍ഡായ കാമ്പ ലഭ്യമാക്കുന്നതിനുള്ള വിതരണ പങ്കാളിത്തത്തിന് തുടക്കമായി.
തുടക്കത്തില്‍ ഇന്ത്യയിലുടനീളം അര ലക്ഷത്തിലേറെ ചെറുകിട സ്റ്റോറുകളില്‍ ഇതുവഴി കാമ്പയുടെ വിവിധ രുചികളിലുള്ള ശീതളപാനീയങ്ങള്‍ വില്‍പ്പനയ്‌ക്കെത്തും.
അടുത്ത രണ്ടു മാസത്തിനകം ഒരു ലക്ഷത്തിലേറെ ചെറുകിട സ്റ്റോറുകളില്‍ കാമ്പ ബ്രാന്‍ഡിലുള്ള പാനീയങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
200 മി.ലി, 500 മി.ലി, രണ്ടു ലീറ്റര്‍ ഫാമിലി പാക്ക് എന്നിങ്ങനെ വിവിധ അളവുകളിലുള്ള പാക്കുകളിലായി കാമ്പയുടെ കോള, ഓറഞ്ച്, ക്ലിയര്‍ ലൈം രുചികളാണ് ഈ പാനീയങ്ങളെത്തുന്നത്.





