നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ഫ്യൂച്വര്‍ റീട്ടെയ്ല്‍ ഏറ്റെടുക്കുന്നതില്‍ നിന്നും റിലയന്‍സും അദാനി ഗ്രൂപ്പും പിന്മാറി

ന്യൂഡല്‍ഹി: ഫ്യൂച്ചര്‍ റീട്ടെയിലിനായുള്ള അന്തിമ ലേല പ്രക്രിയയില്‍ നിന്ന് പിന്മാറിയിരിക്കയാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് കമ്പനികളായ റിലയന്‍സ് റീട്ടെയിലും അദാനി ഗ്രൂപ്പും. ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതാണിത്. റിപ്പോര്‍ട്ട് പ്രകാരം, അറിയപ്പെടാത്ത കമ്പനികളുടെ ആറ് ബിഡ്ഡുകളാണ് ഫ്യൂച്വര്‍ റീട്ടെയിലിനായി അവസാന റൗണ്ടില്‍ ലഭിച്ചത്.

അതില്‍ തന്നെ റിയാലിറ്റി സ്ഥാപനമായ സ്‌പെയ്‌സ് മന്ത്ര വലിയ ബിഡ്ഡ് സമര്‍പ്പിച്ചപ്പോള്‍ മറ്റ് അഞ്ച് അപേക്ഷകര്‍ ഫ്യൂച്വര്‍ റീട്ടെയിലിന്റെ ഭാഗങ്ങള്‍ നേടാന്‍ ശ്രമിക്കുന്നു. പിനാക്കിള്‍ എയര്‍, പാല്‍ഗുണ്‍ ടെക് എല്‍ എല്‍ സി, ലെഹാര്‍ സൊല്യൂഷന്‍സ് എന്നിവയാണ് കമ്പനിയെ ഭാഗികമായി ഏറ്റെടുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചത്.

ഗുഡ് വില്‍ ഫര്‍ണിച്ചര്‍, സര്‍വഭിസ്ത ഇ വേസ്റ്റ് മാനേജ്‌മെന്റ് എന്നിവയാണ് മറ്റ് ലേലക്കാര്‍. മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയില്‍, ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് എന്നിവ നേരത്തെ താല്‍പര്യ പ്രകടന പത്രിക ( ഇഒഐ) സമര്‍പ്പിച്ചിരുന്നു. ഇവരുള്‍പ്പടെ 49 താല്‍പ്പര്യ പ്രകടന (ഇഒഐ) പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.

ഏതാണ്ട് 20,000 കോടി രൂപയുടെ കടബാധ്യതയാണ് ഫ്യൂച്വര്‍ റീട്ടെയിലിനുള്ളത്. മുംബൈ ആസ്ഥാനമായ എന്‍സിഎല്‍ടി ബെഞ്ച്, കോര്‍പ്പറേറ്റ് പാപ്പരത്ത പരിഹാര പ്രക്രിയ (സിഐആര്‍പി) പൂര്‍ത്തിയാക്കുന്നതിനായി എഫ്ആര്‍എല്ലിന് (ഫ്യൂച്വര്‍ റീട്ടെയില്‍ ഗ്രൂപ്പ്) 2023 ജൂലൈ 15 വരെ സമയം അനുവദിച്ചിരുന്നു.

X
Top