വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

ഡിസ്നി + ഹോട്ട് സ്റ്റാറിനെ മാത്രം സ്ട്രീമിങ് പ്ലാറ്റ്ഫോമായി നിലനിർത്താൻ റിലയൻസ്; ജിയോ സിനിമാസ് ഇനിയുണ്ടായേക്കില്ല

മുംബൈ: സ്റ്റാർ ഇന്ത്യയുടെയും വിയാകോം 18 ന്റെയും ലയനത്തെ തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഡിസ്നി + ഹോട്ട് സ്റ്റാറിനെ മാത്രം സ്ട്രീമിങ് പ്ലാറ്റ്ഫോമായി നിലനിർത്തുമെന്ന് എക്കോണോമിക്ക് ടൈംസ് റിപ്പോർട്ട്.

ജിയോസിനിമ ഡിസ്നി+ ഹോട്ട്സ്റ്റാറിലേക്ക് ലയിക്കുകയും സെൻട്രല്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായി അതിനെ സ്ഥാപിക്കുകയും ചെയ്യുമെന്നും അടുത്തവൃത്തങ്ങള്‍ കൂട്ടിച്ചേർത്തു.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സ്ട്രീമിങ് ബിസിനസില്‍ വ്യത്യസ്തത കൈവരിക്കാൻ എന്നും ശ്രമിക്കാറുണ്ട്. ഒരു ഘട്ടത്തില്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനെയും ജിയോ സിനിമയെയും കൂട്ടിച്ചേർത്ത് ഒന്നിനെ പൂർണ്ണ കായിക പ്ലാറ്റ്ഫോമായും മറ്റൊന്നിനെ എന്റർട്ടെയിൻമെന്റ് പ്ലാറ്റ്ഫോമായും ശ്രമങ്ങള്‍ നടന്നിരുന്നു.

വാള്‍ട് ഡിസ്നി സ്റ്റാർ ഇന്ത്യയുടെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഗൂഗിള്‍ പ്ലേയില്‍ 500 മില്യണ്‍ ഡൗണ്‍ലോഡുള്ളപ്പോള്‍ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ജിയോ സിനിമാസിന് 100 മില്യണ്‍ മാത്രം ഡൗണ്‍ലോഡാണുള്ളത്.

ഫെബ്രുവരിയില്‍ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും വാള്‍ട് ഡിസ്നിയും സ്റ്റാറും വിയാകോം 18 നും ലയിപ്പിക്കാനുള്ള കരാറുകളില്‍ ഒപ്പ് വെച്ചു. 100 ചാനലുകളും രണ്ട് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളുമുള്ള 8.5 ബില്ല്യണ്‍ ഡോളറിന്റെ മീഡിയ പവർ ഹൗസ് അങ്ങനെ സൃഷ്ടിക്കപ്പെട്ടു.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം ജിയോ സിനിമാസിന് ശരാശരി 225 മില്യണ്‍ പ്രതിമാസ ഉപഭോക്താകളാണുള്ളതെങ്കില്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് അത് 333 മില്യണാണ്.

X
Top