ആഭ്യന്തര വിമാന യാത്ര നിരക്ക് നാലു വർഷത്തെ താഴ്ന്ന നിലയിൽവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എഫ്എംസിജി മേഖല തിരിച്ചുവരുന്നുകയറ്റമതിക്ക് ഇന്ത്യ പുതിയ വിപണി കണ്ടെത്തുന്നുഇനി രാജ്യമൊട്ടാകെ റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് പണരഹിത ചികിത്സാ പദ്ധതി

ഉപഭോക്താക്കളുടെ എണ്ണത്തില്‍ മുന്നേറ്റവുമായി റിലയൻസ് ജിയോ

കൊച്ചി: ഇന്ത്യൻ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ കണക്കുകളനുസരിച്ച്‌ റിലയൻസ് ജിയോ നവംബറില്‍ 12 ലക്ഷം പുതിയ ഉപഭോക്താക്കളെ നേടി. സജീവ ഉപഭോക്താക്കളുടെ എണ്ണത്തിലും ജിയോയാണ് മുന്നില്‍.

കേരളത്തില്‍ 41,000 പുതിയ വരിക്കാരെ ജിയോ ചേർത്തു. ഇൻഡസ്ട്രിയിലെ മൊത്തം സജീവ ഉപയോക്താക്കളുടെ എണ്ണം 34 ലക്ഷം കുറഞ്ഞെങ്കിലും മികച്ച വളർച്ച നേ‌ടിയ ഏക ഓപ്പറേറ്റർ ജിയോയാണ്. വൊഡാഫോണ്‍ ഐഡിയക്ക് 22 ലക്ഷം സജീവ ഉപയോക്താക്കളെ നഷ്ടപ്പെട്ടു, എയർടെലിന്റെ ആക്‌ടീവ് ഉപയോക്താക്കളുടെ എണ്ണം 17 ലക്ഷം കുറഞ്ഞു.

ജിയോയുടെ വിപണി വിഹിതവും ഉയർന്നു. 22 ടെലികോം സർക്കിളുകളില്‍ 17 ലും സജീവ ഉപഭോക്താക്കളെ നേടുന്നതില്‍ ജിയോ മുന്നിലെത്തി, ഏറ്റവും വലിയ വളർച്ച ജമ്മു ആൻഡ് കാശ്മീർ, പഞ്ചാബ് പ്രദേശങ്ങളില്‍ രേഖപ്പെടുത്തി.

ബ്രോഡ്ബാൻഡ് വിഭാഗത്തിലും ജിയോ ആധിപത്യം നിലനിർത്തി. മൊബൈല്‍ ബ്രോഡ്ബാൻഡ്, ഫിക്‌സഡ് വയർലെസ് ആക്‌സസ് (FWA), അണ്‍ലൈസൻസ്ഡ് ബാൻഡ് റേഡിയോ (UBR) എന്നിവയില്‍ പുതിയ വരിക്കാരില്‍ 68 ശതമാനം ജിയോ സ്വന്തമാക്കി.

X
Top