ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ജിയോ ഉപയോക്താക്കൾക്കായി ‘ദീപാവലി ധമാക്ക’ ഓഫർ അവതരിപ്പിച്ച് റിലയൻസ്

രാജ്യത്തെ ഏറ്റവും അമ്പന്നരിൽ ഒരാളായ മുകേഷ് അംബാനി എല്ലാ വർഷവും ദീപാവലി സമ്മാനങ്ങൾ നൽകാറുണ്ട്. റിലയൻസ് പുറത്തിറക്കുന്ന ദീപാവലി സമ്മാനങ്ങൾ പേരുകേട്ടവയാണ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ദീപാവലിക്ക് പുതിയ ഉൽപ്പന്നങ്ങളും ഓഫറുകളും വാഗ്ദാനം ചെയ്യാൻ റിലയൻസ് ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ ജിയോ ഉപയോക്താക്കൾക്കായി ‘ദീപാവലി ധമാക്ക’ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് റിലയൻസ്.

ഏതെങ്കിലും റിലയൻസ് ഡിജിറ്റൽ സ്റ്റോറിൽ 20,000 രൂപയോ അതിൽ കൂടുതലോ ചെലവഴിക്കുന്ന ഉപഭോക്താക്കൾക്ക് ഒരു വർഷത്തെ സൗജന്യ ജിയോഎയർഫൈബർ സേവനം ആണ് റിലയൻസ് ഒരുക്കുന്നത്.

സെപ്റ്റംബർ 18 മുതൽ നവംബർ 3 വരെയുള്ള ദിവസങ്ങളിൽ ഈ ഓഫർ ലഭ്യമായിരിക്കും. ഒരു വർഷം മുഴുവൻ ജിയോ എയർ ഫൈബർ സൗജന്യമായി ലഭിക്കാൻ പ്രത്യേക വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്.

മൈജിയോ, ജിയോമാർട്ട് ഡിജിറ്റൽ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകൾ പോലുള്ള ഏതെങ്കിലും സ്റ്റോറുകളിൽ നിന്ന് പർച്ചേസ് ചെയ്തിരിക്കണം. നിലവിലുള്ള ഉപഭോക്താക്കൾക്ക് 2,222 രൂപ വിലയുള്ള ദീപാവലി പ്ലാനിനൊപ്പം ഒറ്റത്തവണ മുൻകൂർ റീചാർജ് തിരഞ്ഞെടുക്കാം.

ഈ ദീപാവലി മുതൽ ജിയോ ഉപയോക്താക്കൾക്ക് 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസിൻ്റെ 47-ാമത് വാർഷിക പൊതുയോഗത്തിൽ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.

“എല്ലാവർക്കും എല്ലായിടത്തും AI” എന്ന റിലയൻസിൻ്റെ പുതിയ ലക്ഷ്യത്തെ പിന്തുണയ്ക്കുന്ന ജിയോ AI-ക്ലൗഡ് വെൽക്കം ഓഫറിൻ്റെ ഭാഗമാണിത്.

X
Top