കേന്ദ്ര സർക്കാർ ജീവനക്കാർക്ക് റെക്കോർഡ് ശമ്പള വർദ്ധനവ് വരുന്നുപശ്ചിമേഷ്യ സംഘർഷം: ഇന്ത്യൻ അരി കയറ്റുമതി പ്രതിസന്ധിയിൽകാനഡയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യജിഎസ്ടി പിരിവ് ഫെബ്രുവരിയിൽ 1.83 ലക്ഷം കോടി രൂപസർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷന് ഉത്തരവായി

റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ അറ്റനഷ്ടം 3,298.35 കോടിയായി ഉയർന്നു

ഡിസംബർ പാദത്തിൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ സംയോജിത അറ്റനഷ്ടം 3,298.35 കോടി രൂപയായി ഉയർന്നു.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 421.17 കോടി രൂപയായിരുന്നു അറ്റനഷ്ടം.

എന്നിരുന്നാലും കമ്പനിയുടെ മൊത്തം വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4,717.09 കോടി രൂപയിൽ നിന്ന് 5,129.07 കോടി രൂപയായി ഉയർന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ കമ്പനിയുടെ ചെലവ് 5,068.71 കോടി രൂപയിൽ 4,963.23 കോടി രൂപയായി കുറയുകയും ചെയ്തു.

X
Top