ഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണികേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചേക്കില്ല; വ്യവസ്ഥകളും നടപടികളും പരിഷ്‌കരിച്ചേക്കും21,000 കോടി രൂപയുടെ കമ്മി: പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളംകേരളത്തിലേക്ക് പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ‘തിരികെ’ കാംപെയ്നുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

4000 കോടിയുടെ വമ്പന്‍ ഓര്‍ഡര്‍ നേടി റിലയന്‍സ് ഇന്‍ഫ്ര

തിരിച്ചുവരവില്‍ റിലയന്‍സ് ഇന്‍ഫ്രയും, അനില്‍ അംബാനിയും നിക്ഷേപകര്‍ക്കും, വിപണികള്‍ക്കും ഒരു വിസ്മയമായി മാറുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനില്‍ അംബാനിക്കും അദ്ദേഹത്തിന്റെ കമ്പനിക്കും ചാര്‍ത്തികിട്ടിയ ഫ്രോഡ് പട്ടമായിരുന്നു ചര്‍ച്ചാവിഷയം.

ഇതിനു പിന്നില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയും, പിന്നെ കാനറ ബാങ്കുമായിരുന്നു. എന്നാല്‍ ഇരുവരും വിഷയത്തില്‍ യൂടേണ്‍ എടുത്തിട്ടുണ്ട്. വിവാദങ്ങള്‍ക്കിടെ ഒരു പൊതുമേഖല സ്ഥാപനത്തില്‍ നിന്നു തന്നെയാണ് അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്ര ഒരു വമ്പന്‍ ഓര്‍ഡര്‍ സ്വന്തമാക്കിയിരിക്കുന്നത്.

താരമായി റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ച്ചര്‍
അനില്‍ അംബാനിയുടെ ഫ്‌ലാഗ്ഷിപ്പ് സംരംഭമായ റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ച്ചര്‍ ആണ് നിലവില്‍ പൊതുമേഖല സ്ഥാപനമായ എന്‍എച്ച്പിസിയില്‍ നിന്ന് 2 മികച്ച ഓര്‍ഡറുകള്‍ കരസ്ഥമാക്കിയിരിക്കുന്നത്.

390 മെഗാവാട്ട് സോളാര്‍ പവര്‍ പ്രോജക്റ്റ്, 780 മെഗാവാട്ട് മണിക്കൂര്‍ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം എന്നിവയ്ക്കുള്ള ഓര്‍ഡറുകളാണ് കമ്പനി വിജയിച്ചിരിക്കുന്നത്. അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിലെ ലിസ്റ്റ് ചെയ്ത സ്ഥാപനമായ റിലയന്‍സ് പവറിന് ഇതിനകം തന്നെ ഏകദേശം 2.5 ജിഗാവാട്ട് പവര്‍ സോളാറും, 2.5 ജിഗാവാട്ട് മണിക്കൂര്‍ ബിഇഎസ്എസ് ശേഷിയുമുള്ള പുനരുപയോഗ ഊര്‍ജ്ജ പോര്‍ട്ട്ഫോളിയോ ഉണ്ട്.

ഊര്‍ജ്ജ മേഖലയില്‍ ഊര്‍ജ്ജം പകരുന്ന പദ്ധതി
പുതിയ പദ്ധതി കൂടി കമ്മീഷന്‍ ചെയ്യുന്നതോടെ 700 മെഗാവാട്ട് പവര്‍ സോളാര്‍ ഡിസി ശേഷിയും, 780 മെഗാവാട്ട് മണിക്കൂര്‍ ബിഇഎസ്എസ് ശേഷിയും റിലയന്‍സ് ഗ്രൂപ്പിന്റെ പോര്‍ട്ട്ഫോളിയോയില്‍ ചേര്‍ക്കപ്പെടും. ഇത് രാജ്യത്തെ ഊര്‍ജ്ജ പരിഹാരങ്ങളില്‍ കമ്പനിയുടെ നേതൃത്വം ഉറപ്പിക്കും.

പുതിയ കൂട്ടിച്ചേര്‍ക്കലോടെ റിലയന്‍സ് ഗ്രൂപ്പിന്റെ സംയോജിത ക്ലീന്‍ എനര്‍ജി പൈപ്പ്ലൈന്‍ 3 ജിഗാവാട്ട് മണിക്കൂര്‍ സോളാര്‍ ഡിസി ശേഷിയും, 3.5 ജിഗാവാട്ട് മണിക്കൂര്‍ ബിഇഎസ്എസ് ശേഷിയും ആകും.

സംയോജിത സോളാര്‍ + ബിഇഎസ്എസ് വിഭാഗത്തിലെ ഇന്ത്യയിലെ ഏറ്റവും വലിയ കളിക്കാരന്‍ എന്ന ബഹുമതി കൂടിയാണ് അനില്‍ അംബാനി കമ്പനിയെ കാത്തിരിക്കുന്നത്.

റിലയന്‍സ് ഇന്‍ഫ്ര
റിലയന്‍സ് ഗ്രൂപ്പിന്റെ സ്റ്റാര്‍ കമ്പനിയാണ് റിലയന്‍സ് ഇന്‍ഫ്ര. വൈദ്യുതി ഉല്‍പ്പാദനം, അടിസ്ഥാന സൗകര്യ വികസനം, നിര്‍മ്മാണം, പ്രതിരോധം എന്നീ മേഖലകളില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സംരംഭങ്ങളില്‍ ഒന്നു കൂടിയാണിത്.

നിലവില്‍ കമ്പനിയുടെ വിപണി മൂല്യം ഏകദേശം 11,237 കോടി രൂപയാണ്. വൈദ്യുതി ബിസിനസുകളുടെ മൂല്യ ശൃംഖലയിലുടനീളം സാന്നിധ്യമുള്ള ഒരു മുന്‍നിര യൂട്ടിലിറ്റി കമ്പനിയാണ്. ഉല്‍പ്പാദനം, പ്രക്ഷേപണം, വിതരണം, വൈദ്യുതി വ്യാപാരം എന്നിവ കൈകാര്യം ചെയ്യുന്നു.

എന്‍എച്ച്പിസി ഓര്‍ഡര്‍ വിശദാംശങ്ങള്‍
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നവരത്‌ന പദവിയുള്ള സ്ഥാപനമാണ് എന്‍എച്ച്പിസി. കമ്പനിയില്‍ നിന്ന് 390 മെഗാവാട്ട് ഇന്റര്‍‌സ്റ്റേറ്റ് ട്രാന്‍സ്മിഷന്‍ സിസ്റ്റം (ISTS) കണക്റ്റുചെയ്ത സൗരോര്‍ജ്ജ പദ്ധതിക്കും, ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റത്തിനും (BESS) ആണ് റിലയന്‍സ് ഇന്‍ഫ്ര തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

3.13 രൂപ/kWh എന്ന താരിഫ് ആണ് റിലയന്‍സ് ഇന്‍ഫ്രയെ വിജയിപ്പിച്ചത്. എന്‍എച്ച്പിസിയുടെ 1,200 MW സോളാര്‍ + 600 MW / 2,400 MWh BESS ISTS ബന്ധിത ടെന്‍ഡറിന്റെ ഭാഗമാണ് ഈ ഓര്‍ഡര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഡീലിന്റെ മൂല്യം ഏകദേശം 4,000 കോടി രൂപയാണ്.

X
Top