ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

റിലയന്‍സ്‌ രണ്ടാം പാദ ഫലങ്ങള്‍ ഒക്ടോബര്‍ 14ന്‌ പ്രഖ്യാപിക്കും

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡിന്റെ രണ്ടാം പാദ ഫലങ്ങള്‍ ഒക്ടോബര്‍ 14ന്‌ പ്രഖ്യാപിക്കും.

റിലയന്‍സിന്റെ ആദ്യ പാദത്തിലെ ലാഭത്തില്‍ അഞ്ച്‌ ശതമാനം ഇടിവ്‌ രേഖപ്പെടുത്തിയിരുന്നു. ഒന്നാം പാദത്തിലെ ലാഭം 15,138 കോടി രൂപയാണ്‌.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 16,011 കോടി രൂപയായിരുന്നു. പ്രവര്‍ത്തന വരുമാനം 12% വളര്‍ച്ചയോടെ 2.36 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

റിലയന്‍സിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം 1:1 എന്ന അനുപാതത്തില്‍ ഡിവിഡന്റ്‌ ഓഹരികള്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ റെക്കോഡ്‌ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

X
Top