സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

റിലയന്‍സിന്റെ വിപണി മൂല്യം 19 ലക്ഷം കോടി പിന്നിട്ടു

മുംബൈ: തിങ്കളാഴ്ചയിലെ വ്യാപാരത്തിനിടെ ഓഹരി വില ഏഴ് ശതമാനം ഉയര്ന്നതോടെ റിലയന്സ് ഇന്ഡ്രസ്ട്രീസിന്റെ വിപണിമൂല്യം 19 ലക്ഷം കോടി പിന്നിട്ടു. 52 ആഴ്ചയിലെ ഉയര്ന്ന നിലവാരമായ 2,895 രൂപയിലെത്തി ഓഹരി വില.

പ്രതീക്ഷിച്ച പ്രവര്ത്തന ഫലം പുറത്തുവിട്ടതാണ് കമ്പനി നേട്ടമാക്കിയത്. നടപ്പ് സാമ്പത്തിക വര്ഷത്തെ മൂന്നാം പാദത്തില് നികുതിക്കു ശേഷമുള്ള ലാഭം 1.2 ശതമാനം കുറഞ്ഞ് 19,641 കോടി രൂപയിലെത്തിയിരുന്നു. മുന് പാദത്തിലെ 8.6 ശതമാനത്തെ അപേക്ഷിച്ച് ലാഭ മാര്ജിന് 8.7 ശതമാനമായി ഉയരുകയും ചെയ്തു.

മുകേഷ് അംബാനിയുടെ മീഡിയ ബിസിനസുമായുള്ള ലയനത്തിന് മുന്നോടിയായി, വാള്ട്ട് ഡിസ്നി ഇന്ത്യാ യൂണിറ്റിന്റെ മൂല്യത്തില് കാര്യമായ ഇടിവ് നേരിട്ടുവെന്ന ബ്ലുംബര്ഗിന്റെ റിപ്പോര്ട്ടിന് പിന്നാലെയാണ് റിലയന്സ് നേട്ടമുണ്ടാക്കിയത്.

നേരത്തെ അവകാശപ്പെട്ട 10 ബില്യണ് ഡോളറിനെ അപേക്ഷിച്ച് കമ്പനിയുടെ ആസ്തി മൂല്യം 4.5 ബില്യണായി കണക്കാക്കിയിരുന്നു.

വ്യവസ്ഥ പ്രകാരം 51 ശതമാനം ഓഹരി റിലയന്സ് ഇന്ഡസ്ട്രീസ് സ്വന്തമാക്കി ഫെബ്രുവരിയില് കരാറിലെത്തുമെന്നും ബ്ലൂംബര്ഗ് റിപ്പോട്ട് ചെയ്യുന്നു. സോണിയും സീ എന്റര്ടെയ്ന്മെന്റും തമ്മിലുള്ള 10 ബില്യണ് ഡോളര് ഇടപാട് നടക്കാതെ പോയതും റിലയന്സിന് നേട്ടമായി.

ഉയര്ന്ന മൂലധന ചെല്, ശക്തമായ റീട്ടെയില് മുന്നേറ്റം എന്നിവയിലൂടെ മികച്ച അഭിപ്രായം രൂപപ്പെട്ടത് റിലയന്സിന്റെ ഓഹരി വിലയെ സ്വാധീനിച്ചിരുന്നു. ജനുവരിയില് മാത്രം 8.6 ശതമാനം ഉയര്ന്നു.

അനലിസ്റ്റുകള് ലക്ഷ്യ വില ഉയര്ത്തിയതും റേറ്റിങ് നിലനിര്ത്തുകയും ചെയ്തത് കമ്പനി നേട്ടമാക്കി.

X
Top