Alt Image
കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രിഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്ഒരു ലക്ഷം കോടിയുടെ അർബൻ ചലഞ്ച് ഫണ്ടിന് അംഗീകാരം; നഗരവികസനത്തിന് മണി ചലഞ്ചുമായി കേന്ദ്രംഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് സൗദിയിൽ നിന്ന്റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ഇന്ത്യ ഉറപ്പു നൽകിയെന്ന് യുഎസ്

റിലയന്‍സ് ഇന്‍ഡസ്ട്രീസ് അറ്റാദായം 15 ശതമാനം കുറഞ്ഞു

ന്യൂഡല്‍ഹി: വിപണി മൂല്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് മൂന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 15 ശതമാനം താഴ്ച വരിച്ചത് ശ്രദ്ധേയമായി.

കമ്പനി രേഖപ്പെടുത്തിയ ഏകീകൃത അറ്റാദായം 15792 കോടി രൂപയാണ്. വരുമാനം 2.20 ലക്ഷം കോടി രൂപയാണ്. 2022 മൂന്നാം പാദത്തില്‍ വരുമാനം 1,91,271 കോടി രൂപയായിരുന്നു. എണ്ണ, കെമിക്കല്‍ ബിസിനസുകളില്‍ നിന്നുള്ള നേട്ടം കുറഞ്ഞതാണ് അറ്റാദായത്തില്‍ പ്രതിഫലിച്ചത്.

പ്രതീക്ഷച്ചതിലും താഴ്ന്ന പ്രകടനമാണിത്. എക്കണോമിക് ടൈംസ് നടത്തിയ പോളില്‍ 15990 കോടി രൂപയാണ് അറ്റാദായം കണക്കുകൂട്ടിയിരുന്നത്. അതേസമയം വരുമാനം നേരിയ തോതില്‍ വര്‍ധിച്ചു. 2.18 ലക്ഷം കോടിരൂപയായിരുന്നു പ്രതീക്ഷിച്ച വരുമാനം.

20,000 കോടി രൂപ നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ച്വറുകളിലൂടെ സമാഹരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. റിലയന്‍സ് ഓഹരി 1.1 ശതമാനം താഴ്ന്ന് 2443 രൂപയിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

X
Top