ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

പിഎല്‍ഐ സ്‌ക്കീം വഴി സോളാര്‍ സെല്‍ നിര്‍മ്മാണം: 11 കമ്പനികള്‍ക്ക് 14007 കോടി രൂപ അനുവദിച്ചു

ന്യൂഡല്‍ഹി: 39,600 മെഗാവാട്ട് ആഭ്യന്തര സോളാര്‍ ഫോട്ടോവോള്‍ട്ടെയ്ക് (പിവി) മൊഡ്യൂള്‍ നിര്‍മ്മാണത്തിന് 14,007 കോടി രൂപ സര്‍ക്കാര്‍ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പ്രകാരം അനുവദിച്ചു. റിലയന്‍സ്, ഇന്‍ഡോസോള്‍, ഫസ്റ്റ് സോളാര്‍, റിന്യൂ, ജെഎസ്ഡബ്ല്യു എന്നിവയുള്‍പ്പെടെ 11 കമ്പനികള്‍ക്കാണ് തുക ലഭ്യമായത്. 7400 മെഗാവാട്ട് ഉല്‍പ്പാദന ശേഷി 2024 ഒക്ടോബറിലും 16,800 മെഗാവാട്ട് ശേഷി ഏപ്രിലിലും 15,400 മെഗാവാട്ട് ശേഷി 2026 ഏപ്രിലിലും പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതി വഴി (രണ്ടാം ഘട്ടം) 35,010 പേര്‍ക്ക് നേരിട്ടും 66,477 പേര്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങള്‍ ലഭിക്കും. മൊത്തം 1,01,487 തൊഴിലവസരങ്ങള്‍.

രണ്ടാം ഘട്ടത്തില്‍ 93,041 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നതായി മന്ത്രാലയം അറിയിക്കുന്നു. സോളാര്‍ പിവി മൊഡ്യൂളുകളുടെ ഉല്‍പ്പാദനത്തില്‍ മികച്ച സ്ഥാനം നേടാനുള്ള പാതയിലാണ് ഇന്ത്യ. നിലവിലെ ശേഷി വര്‍ദ്ധനവ് രാജ്യത്തെ ആത്മനിര്‍ഭര്‍ ആക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ്,കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍കെ സിംഗ് പറഞ്ഞു.

അടുത്ത 3 വര്‍ഷത്തിനുള്ളില്‍ ഏകദേശം 48 ജിഗാവാട്ട് മൊഡ്യൂള്‍ ഉത്പാദന ശേഷി കൈവരിക്കുക വഴി ഇന്ത്യന്‍ ഊര്‍ജ്ജരംഗത്ത് നിര്‍ണ്ണായക സംഭാവനയാണ് പിഎല്‍ഐ സ്‌ക്കീം നടത്തുക. മാത്രമല്ല ആഗോള വിതരണ ശൃംഖലയിലെ പ്രതിസന്ധി വരുത്തുന്ന ആഘാതവും ഇറക്കുമതി ആശ്രയത്വവും ഇതുവഴി കുറയ്ക്കാനാകും.

2022 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ 8737 മെഗാവാട്ട് സംയോജിത ശേഷിയ്ക്കുള്ള തുക അനുവദിച്ചിരുന്നു. ഇപ്പോള്‍ നല്‍കിയത് കൂടി പരിഗണിച്ചാല്‍, പിഎല്‍ഐ സ്‌കീമിന് കീഴിലെ മൊത്തം ആഭ്യന്തര സോളാര്‍ പിവി മൊഡ്യൂള്‍ നിര്‍മ്മാണ ശേഷി 48,337 മെഗാവാട്ട് ആണ്.

ചെലവഴിക്കുന്ന തുക 18,500 കോടി.

X
Top