ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

മണപ്പുറം ഫിനാന്‍സിന്റെ നിയന്ത്രണം: ബെയിന്‍ ക്യാപിറ്റലിന് ആര്‍ബിഐ അനുമതി

കൊച്ചി: മണപ്പുറം ഫിനാന്‍സിലും അനുബന്ധ സ്ഥാപനങ്ങളിലും സംയുക്ത നിയന്ത്രണം ഏറ്റെടുക്കാന്‍ ആഗോള നിക്ഷേപ സ്ഥാപനമായ ബെയിന്‍ ക്യാപിറ്റലിന് ആര്‍ബിഐ അനുമതി. ഏകദേശം 4,385 കോടി രൂപയുടെ ഈ വമ്പന്‍ നിക്ഷേപത്തോടെ, മണപ്പുറം ഫിനാന്‍സിനു പുറമെ ആശിര്‍വാദ് മൈക്രോ ഫിനാന്‍സ്, മണപ്പുറം ഹോം ഫിനാന്‍സ് എന്നിവയും ബെയിന്‍ ക്യാപിറ്റലിന്റെയും നിലവിലുള്ള പ്രൊമോട്ടര്‍മാരുടെയും സംയുക്ത നിയന്ത്രണത്തിലാകും.

മണപ്പുറം ഫിനാന്‍സിന്റെ 41.66 ശതമാനം വരെ ഓഹരികള്‍ സ്വന്തമാക്കാനാണ് ബെയിന്‍ ക്യാപിറ്റല്‍ ലക്ഷ്യമിടുന്നത്. 2026 മാര്‍ച്ച് 31-നകം ഈ മൂലധന നിക്ഷേപം പൂര്‍ത്തിയാക്കാനാണ് കമ്പനികളുടെ തീരുമാനം. സെബി നിബന്ധനകള്‍ പ്രകാരമുള്ള ഓപ്പണ്‍ ഓഫര്‍ നടപടികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ബെയിന്‍ ക്യാപിറ്റല്‍ കമ്പനിയുടെ ഒരു ഔദ്യോഗിക പ്രൊമോട്ടറായി മാറും.

ഇടപാട് അവസാനിക്കുമ്പോള്‍ ബെയിന്‍ ക്യാപിറ്റലിന് 18 മുതല്‍ 41.66 ശതമാനം വരെയും, നിലവിലുള്ള പ്രൊമോട്ടര്‍മാര്‍ക്ക് 28.9 ശതമാനവും ഓഹരി പങ്കാളിത്തമുണ്ടാകും.

ഈ നിര്‍ണ്ണായക നീക്കത്തിന്റെ ഭാഗമായി മണപ്പുറം ഫിനാന്‍സിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭരണസമിതിയില്‍ വലിയ മാറ്റങ്ങള്‍ വരും. ബെയിന്‍ ക്യാപിറ്റലിന്റെ നോമിനി ഡയറക്ടര്‍മാരെ ഉള്‍പ്പെടുത്തി ബോര്‍ഡ് പുനഃസംഘടിപ്പിക്കാനാണ് തീരുമാനം.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രഖ്യാപിച്ച ഈ പങ്കാളിത്തത്തിന് ഇപ്പോള്‍ ആര്‍ബിഐ അംഗീകാരം കൂടി ലഭിച്ചതോടെ, വിപണിയില്‍ കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ ഗ്രൂപ്പിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

X
Top