
മുംബൈ: ആപ്പിളിന്റെ ഐഫോണ്‍ 17 പുറത്തിറങ്ങിയതിനെ തുടര്‍ന്ന് റെഡിങ്ടണ്‍ ലിമിറ്റഡ് ഓഹരികള്‍ 8 ശതമാനം ഉയര്‍ന്നു. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 310 രൂപയിലായിരുന്നു ക്ലോസിംഗ്. അഞ്ച് ദിവസത്തില്‍ 28 ശതമാനമാണ് ഓഹരിയുടെ നേട്ടം.
ആറ് മാസത്തില്‍ 36.7 ശതമാനവുമുയര്‍ന്നു.
ആപ്പിളിന്റെ ഏറ്റവും വലിയ വിതരണ പങ്കാളിയാണ് റെഡിങ്ടണ്‍. ഇന്ത്യ, മിഡല്‍ ഈസ്റ്റ്, തുര്‍ക്കി, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവയുള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ വിതരണ ശൃംഖല, വെയര്‍ ഹൗസിംഗ്, റീട്ടേയ്ല്‍ വിതരണം എന്നിവ കൈകാര്യം ചെയ്യുന്നു. ഐഫോണ്‍ 17 ലോഞ്ചിംഗ് റെഡിങ്ടണിന്റെ വില്‍പ്പനയും വരുമാനവും വര്‍ദ്ധിപ്പിച്ചേയ്ക്കും.
പ്രത്യേകിച്ചും പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇന്ത്യയില്‍ ഡിമാന്റ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍. 2025 ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 25952 കോടി രൂപയുടെ ഏകീകൃത വരുമാനം നേടി. ഇത് കഴിഞ്ഞവര്‍ഷത്തെ ഇതേ പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 22 ശതമാനം വര്‍ദ്ധനവാണ്.
ക്ലൗഡ് സേവനങ്ങളിലും എന്റര്‍പ്രൈസ് ടെക്‌നോളജി സൊല്യൂഷനുകളിലും ഉണ്ടായ വളര്‍ച്ച് ഇന്ത്യയിലും യുണൈറ്റഡ് അറബ് എമിറേറ്റുകളിലും കമ്പനിയുടെ പ്രകടനം ശക്തിപ്പെടുത്തി.






