കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തത്തില്‍ റെക്കോഡ്‌

മുംബൈ: ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഇന്ത്യന്‍ കമ്പനികളിലെ ഓഹരി പങ്കാളിത്തം എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. അതേ സമയം വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥത 13 വര്‍ഷത്തെ താഴ്‌ന്ന നിലയിലാണ്‌. എന്‍എസ്‌ഇയിലെ ലിസ്റ്റഡ്‌ കമ്പനികളിലെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥത 18.26 ശതമാനമായാണ്‌ ഉയര്‍ന്നത്‌. ഇത്‌ സര്‍വകാല റെക്കോഡ്‌ ആണ്‌.

അതേ സമയം വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഇന്ത്യന്‍ കമ്പനികളിലെ ഓഹരി ഉടമസ്ഥത 16.71 ശതമാനം ആയി കുറഞ്ഞു. ഇത്‌ 13 വര്‍ഷത്തെ താഴ്‌ന്ന നിലവാരമാണ്‌. 2020 ഡിസംബറില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഇന്ത്യന്‍ കമ്പനികളിലെ ഓഹരി ഉടമസ്ഥത 21.21 ശതമാനമായിരുന്നു. ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തിലാണ്‌ എന്‍എസ്‌ഇയിലെ ലിസ്റ്റഡ്‌ കമ്പനികളിലെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥത വിദേശ നിക്ഷേപക സ്ഥാപനങ്ങളുടേതിനേക്കാള്‍ മുകളിലായത്‌.

എസ്‌ഐപി വഴിയും മറ്റും എത്തുന്ന പണം ഓഹരി വിപണിയില്‍ തുടര്‍ച്ചയായി നിക്ഷേപിക്കുകയാണ്‌ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ചെയ്യുന്നത്‌. അതേ സമയം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ആഗോള തലത്തിലെ അനിശ്ചിതത്വവും ഓഹരികളുടെ അമിതമൂല്യവും കണക്കിലെടുത്ത്‌ വില്‍പ്പന നടത്തിവരികയാണ്‌.

ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 1.02 ലക്ഷം കോടി രൂപയുടെ ഓഹരികളാണ്‌ വിറ്റത്‌. അതേ സമയം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഇക്കാലയളവില്‍ 2.21 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഓഹരി വിപണിയില്‍ നടത്തി.

X
Top