ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

അപൂര്‍വ്വ ഭൗമ കാന്തങ്ങളുടെ ഉത്പാദനം ത്വരിതപ്പെടുത്താന്‍ പദ്ധതി

ന്യൂഡല്‍ഹി: അപൂര്‍വ-ഭൗമ കാന്തങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു.  വ്യവസായ മന്ത്രി എച്ച് ഡി കുമാരസ്വാമി അറിയിച്ചതാണിത്. ചൈനീസ് ആശ്രയത്വം കുറയ്ക്കാനും ആഗോള വിതരണ ശൃഖലയില്‍ സ്ഥാനമുറപ്പിക്കാനുമുതകുന്നതായിരിക്കും നിര്‍ദ്ദിഷ്ട പദ്ധതി.

ഇത് പ്രകാരം കമ്പനികള്‍ക്കുള്ള മൂലധന, പ്രവര്‍ത്തന സാമ്പത്തിക സഹായം സര്‍ക്കാര്‍ ഉറപ്പുവരുത്തും. പ്രധാന ഉപകരണങ്ങള്‍ക്ക് താരിഫ് ഇളവ് നല്‍കുക, അസംസ്‌കൃത വസ്തുക്കളുടെ വിതരണം ഉറപ്പാക്കുക, ഗവേഷണത്തിലും വികസനത്തിലും നിക്ഷേപം വര്‍ദ്ധിപ്പിക്കുക,  ഓട്ടോ ഇലക്ട്രോണിക്‌സ്, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍, പുതിയ മെറ്റീരിയലുകള്‍ തുടങ്ങിയ മേഖലകളില്‍ നവീകരണം ഉറപ്പാക്കുക എന്നിവയും പദ്ധതി ഭാഗമാണ്.

വൈദ്യുത വാഹന (ഇവി) മോട്ടോറുകളിലെ സുപ്രധാന ഘടകങ്ങളാണ്  അപൂര്‍വ്വ-ഭൗമ കാന്തങ്ങള്‍. ഇവ ഇപ്പോള്‍ രാജ്യം ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്.

ഓട്ടോമൊബൈലുകള്‍ക്കും ഘടകങ്ങള്‍ക്കുമുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌ക്കീം വഴി രാജ്യം ഇതിനകം 29500 കോടിയിലധികം നിക്ഷേപം ആകര്‍ഷിച്ചതായും മന്ത്രി അറിയിച്ചു. ഇലക്ട്രിക് ബസുകള്‍, ആംബുലന്‍സുകള്‍, ട്രക്കുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും പൊതു ഇവി ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും പദ്ധതി ശ്രദ്ധകേന്ദ്രീകരിക്കുന്നു. ഇതിന്റെ കാലാവധി മാര്‍ച്ച് 2028 വരെ നീട്ടിയിട്ടുണ്ട്.

X
Top