ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ആർസിബിയുടെ ഓഹരികൾ വിൽക്കാനൊരുങ്ങി ഉടമകൾ

ബെംഗളൂരു: ഐപിഎല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിലുള്ള ഓഹരികള്‍ വില്‍ക്കാനൊരുങ്ങി പ്രമുഖ മദ്യകമ്പനിയായ ഡിയാജിയോ. ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ മാതൃകമ്പനിയാണ് ഡിയാജിയോ. ആർസിബി ഐപിഎല്‍ ജേതാക്കളായതിന് പിന്നാലെയാണ് കമ്പനിയുടെ നീക്കമെന്നതാണ് ശ്രദ്ധേയം.

ബ്ലൂംബെർഗ് ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം ഏകദേശം 2 ബില്ല്യണ്‍ ഡോളറാണ് (ഏകദേശം 17,000 കോടി രൂപ) ഓഹരിമൂല്യമായി കമ്പനി തേടുന്നത്.

ക്ലബ്ബിലുള്ള മുഴുവൻ ഓഹരികളും വില്‍ക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഐപിഎല്ലില്‍ പുകയില, മദ്യ ബ്രാൻഡുകള്‍ക്ക് വിലക്കേർപ്പെടുത്താനുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനത്തിന് പിന്നാലെയാണ് മദ്യ കമ്പനിയുടെ ഈ നീക്കം.

പ്രഥമസീസണില്‍ വ്യവസായി വിജയ് മല്യയാണ് ടീമിനെ സ്വന്തമാക്കിയത്. 11.1കോടി ഡോളറിനാണ് മല്യ ആർസിബിയെ സ്വന്തമാക്കുന്നത്. എന്നാല്‍ കിങ്ഫിഷർ എയർലൈൻസിന്റെ തകർച്ചയും മല്യയുടെ കടബാധ്യതയും ആർസിബിയെ ഡിയാജിയോയുടെ കൈകളിലെത്തിച്ചു. ആർസിബിയെ സ്വന്തമാക്കുന്നത് സംബന്ധിച്ച്‌ മല്യ അടുത്തിടെ വെളുപ്പെടുത്തിയിരുന്നു.

ഞാൻ 2008-ല്‍ ആർസിബി ഫ്രാഞ്ചൈസിക്കായി ലേലം വിളിക്കുന്നസമയത്ത്, ഐപിഎല്‍ ഇന്ത്യൻ ക്രിക്കറ്റില്‍ വഴിത്തിരിവാകുമെന്ന് കണ്ടിരുന്നു. എൻ്റെ കാഴ്ചപ്പാട് ബാംഗ്ലൂരിൻ്റെ സ്പിരിറ്റ് ഉള്‍ക്കൊള്ളുന്ന ഒരു ടീമിനെ സൃഷ്ടിക്കുക എന്നതായിരുന്നു.

ഊർജ്ജസ്വലവും ചലനാത്മകവും ആകർഷകവുമായ ഒന്ന്. അതിനാല്‍ 112 മില്യണ്‍ ഡോളർ ഞാൻ നല്‍കി. കളിക്കളത്തില്‍ മാത്രമല്ല, കളിക്കളത്തിന് പുറത്തും മികവിന് വേണ്ടി നിലകൊള്ളുന്ന ഒരു ബ്രാൻഡ് ആക്കാനാണ് ഞാൻ ആഗ്രഹിച്ചത്.

അതുകൊണ്ടാണ് ഞങ്ങളുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മദ്യ ബ്രാൻഡുകളിലൊന്നിനെ റോയല്‍ ചലഞ്ചേഴ്സുമായി ബന്ധിപ്പിച്ചത്.’- മല്യ പറഞ്ഞു.

X
Top