100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

രൂപയില്‍ വ്യാപാരം: ആര്‍ബിഐ-യുഎഇ കേന്ദ്രബാങ്ക് ചര്‍ച്ച പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: യുഎഇയുമായി രൂപയില്‍ വ്യാപാരം നടത്തുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കോണ്‍സെപ്റ്റ് പേപ്പര്‍ തയ്യാറാക്കി. യുഎഇ അംബാസിഡര്‍ സുഞ്ജയ് സുധീര്‍ അറിയിച്ചതാണിക്കാര്യം. രാജ്യത്തിന്റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ.

യുഎഇ കേന്ദ്രബാങ്ക്-റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചര്‍ച്ച ഇക്കാര്യത്തില്‍ തുടരുകയാണെന്നും സുധീര്‍ പറഞ്ഞു. ആര്‍ബിഐയുടെ കോണ്‍സപ്റ്റ് പേപ്പര്‍ സെപ്തംബറില്‍ യുഎഇയ്ക്ക് കൈമാറിയിരുന്നു. അവര്‍ ഇക്കാര്യത്തില്‍ ഒരു നോഡല്‍ വ്യക്തിയെ നിയമിച്ചിട്ടുണ്ട്.

ചെലവ് കുറയ്ക്കാന്‍ രൂപയിലൂടെയുള്ള വ്യാപാരത്തിനാകുമെന്നും സുഞ്ജയ് സുധീര്‍ അറിയിച്ചു. ഇന്ത്യയും യു.എ.ഇയും ഈ വര് ഷമാദ്യം സ്വതന്ത്ര വ്യാപാര കരാറില് (എഫ്.ടി.എ) ഒപ്പുവെച്ചിരുന്നു. മെയ് മാസം മുതല്‍ എഫ്ടിഐ പ്രാബല്യത്തിലാവുകയും ചെയ്തു.

വാണിജ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീകര്‍ റെഡ്ഡി പറയുന്നതനുസരിച്ച്, മാന്ദ്യവും പണപ്പെരുപ്പ സമ്മര്‍ദ്ദവുമുണ്ടായിട്ടും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വളരെയധികം ഉയര്‍ന്നിട്ടുണ്ട്. ജൂണ്‍-ഒക്ടോബര്‍ കാലയളവില്‍, യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 8% ഉയര്‍ന്ന് 9.69 ബില്യണ്‍ ഡോളറിലെത്തി.

അതേസമയം ആഗോള എണ്ണയിതര കയറ്റുമതി ഈ കാലയളവില്‍ 2% കുറഞ്ഞു.

X
Top