ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ഓംബുഡ്‌സ്മാന്‍ ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ ആര്‍ബിഐ

മുംബൈ: ആര്‍ബിഐ രാജ്യത്തെ ബാങ്കുകളിലെയും മറ്റ് നിയന്ത്രിത സ്ഥാപനങ്ങളിലെയും വിവിധ ഓംബുഡ്‌സ്മാന്‍ പദ്ധതികളിലെ നിര്‍ദ്ദേശങ്ങള്‍ ഏകീകരിക്കാന്‍ ഒരുങ്ങുന്നു.

ഉപഭോക്താക്കള്‍ക്ക് സംതൃപ്തമാകുന്ന രീതിയില്‍ പരാതികള്‍ കൈകാര്യം ചെയ്യുന്നതിനും ഉപഭോക്തൃ പരാതി പരിഹാര സംവിധാനം മികച്ചതാക്കാനും സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നിലവില്‍ ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകള്‍, പ്രീപെയിഡ് പേയ്‌മെന്റ് ഇന്‍സ്ട്രുമെന്റുകള്‍ (പിപിഐ) ഇഷ്യു ചെയ്യുന്ന ബാങ്കേതര സ്ഥാപനങ്ങള്‍, ബാങ്കിംഗേതര ധനകാര്യ സ്ഥാപനങ്ങള്‍, ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ (സിഐസിഎസ്) എന്നിവയ്ക്ക് പ്രത്യേകം പ്രത്യകം മാര്‍ഗനിര്‍ദ്ദേശങ്ങളാണുള്ളത്.

ഇന്റേണല്‍ ഓംബുഡ്‌സ്മാന്‍ ഉദ്യോഗസ്ഥര്‍ക്ക് പരാതികള്‍ നല്‍കുന്നതിനുള്ള സമയപരിധി, ഇന്റേണല്‍ ഓംബുഡ്‌സ്മാന്റെ താല്‍ക്കാലിക അഭാവം ഉണ്ടായാല്‍ പ്രവര്‍ത്തനം എങ്ങനെ, അവര്‍ക്ക് ഉണ്ടായിരിക്കേണ്ട മിനിമം യോഗ്യതകള്‍, റിപ്പോര്‍ട്ടിംഗ് ഫോര്‍മാറ്റുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഏകീകരിക്കുകയാണ് ലക്ഷ്യം.

ഡെപ്യൂട്ടി ഇന്റേണല്‍ ഓംബുഡ്‌സ്മാന്‍ തസ്തിക അവതരിപ്പിക്കാനും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആഭ്യന്തര പരാതി പരിഹാര സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി സെന്‍ട്രല്‍ ബാങ്ക് 2015 ല്‍ ചില ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളില്‍ ഇന്റേണല്‍ ഓംബുഡ്‌സ്മാന്‍ സംവിധാനം ആദ്യമായി അവതരിപ്പിച്ചിരുന്നു.

പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കും മുമ്പ് ഉപഭോക്താക്കള്‍ക്ക് വാദം എന്താണെന്നു കേള്‍ക്കാനും നടപടിക്രമങ്ങള്‍ സുഗമമാക്കുകയും അവരുടെ പരാതികള്‍ ബാങ്കിനുള്ളില്‍ അവലോകനം ചെയ്യുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പിന്നീട് പ്രീ-പെയ്ഡ് ഇന്‍സ്ട്രുമെന്റുകള്‍, എന്‍ബിഎഫ്‌സികള്‍, എല്ലാ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ എന്നിങ്ങനെ ഈ ചട്ടക്കൂട് വിപുലീകരിച്ചിരുന്നു.

X
Top