ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

14 ദിവസ വേരിയബിള്‍ റേറ്റ് റിവേഴ്‌സ് റിപ്പോ ലേലം വെള്ളിയാഴ്ച

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ 11 വരെ 14 ദിവസ വേരിയബിള്‍ റേറ്റ് റിവേഴ്‌സ് റിപ്പോ (വിആര്‍ആര്‍ആര്‍) ലേലം നടത്തും. 50,000 കോടി രൂപയ്ക്കാണ് ലേലം. റിവേഴ്‌സല്‍ ലേലം മാര്‍ച്ച് 10 ന് നടക്കും.

പണ ദൗര്‍ലഭ്യം ഉണ്ടായാല്‍ വാണിജ്യ ബാങ്കുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് വായ്പ നല്‍കും. അതിന് മേല്‍ ചുമത്തുന്ന നിരക്കാണ് റിപ്പോ നിരക്ക്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ റിപ്പോ നിരക്ക് ഉപയോഗപ്പെടുത്തുന്നു.

ആര്‍ബിഐക്ക് നല്‍കുന്ന വായ്പയിന്മേല്‍ ബാങ്കുള്‍ ചുമത്തുന്ന സ്ഥിരമോ വേരിയബളോ ആയ പലിശയാണ് റിവേഴ്‌സ് റിപ്പോ.ശയോ ആണ്. റിവേഴ്‌സ് റിപ്പോയുടെ ഒരു ഉപവിഭാഗമാണ് വിആര്‍ആര്‍ആര്‍. മിച്ച പണലഭ്യത കുറയ്ക്കാനാണ് സാധാരണയായി വിആര്‍ആര്‍ആര്‍ ഉപയോഗപ്പെടുത്തുന്നത്.

ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്റ് ഫെസിലിറ്റിക്ക് (എല്‍എഎഫ്) കീഴിലുള്ള പ്രതിദിന ശരാശരി ആഗിരണം ഒക്ടോബറിലെ ശരാശരി 1.4 ലക്ഷം കോടി രൂപയില്‍ നിന്ന് ഡിസംബര്‍-ജനുവരി കാലയളവില്‍ 1.6 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചിരുന്നു. ഇതോടെ പണലഭ്യത അധികമായി.

റിപ്പോകളിലൂടെ പണം കടമെടുക്കാനും റിവേഴ്സ് റിപ്പോ കരാറുകളിലൂടെ ആര്‍ബിഐക്ക് പണം നല്‍കാനും എല്‍എഎഫ് ബാങ്കുകളെ അനുവദിക്കുന്നു.

പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍:

1) ലൈവ്മിന്റ് റിപ്പോര്‍ട്ട് അനുസരിച്ച്, ലേലം സിബിഎസ് (ഇ-കുബേര്‍) പ്ലാറ്റ്ഫോമില്‍ നടത്തും. ഏറ്റവും കുറഞ്ഞ ബിഡ് തുക 1 കോടിയാണ്. പിന്നീട് അതിന്റെ ഗുണിതങ്ങളാണ് ബിഡുകള്‍.

2) ബാങ്കുകള്‍ക്ക് രണ്ട് ദശാംശ സ്ഥാനങ്ങള്‍ വരെ ശതമാനം അടിസ്ഥാനത്തില്‍ ഒന്നിലധികം ബിഡ്ഡുകള്‍ നല്‍കാം. എന്നിരുന്നാലും, റിപ്പോ നിരക്കിനേക്കാള്‍ ഉയര്‍ന്ന എല്ലാ ബിഡുകളും നിരസിക്കപ്പെടും.

3) ലേല സമയം കഴിഞ്ഞാല്‍, എല്ലാ ബിഡുകളും ആരോഹണ ക്രമത്തില്‍ ക്രമീകരിക്കുകയും വിജ്ഞാപനം ചെയ്ത തുകയ്ക്ക് ആനുപാതികമായി കട്ട് ഓഫ് നിരക്ക് തീരുമാനിക്കുകയും ചെയ്യും.

4) കട്ട്-ഓഫ് നിരക്കില്‍ ഒന്നിലധികം ബിഡ് വിജയിച്ചാല്‍, പ്രോ-റാറ്റ അലോട്ട്‌മെന്റിന് ഒരു ഓപ്ഷന്‍ ഉണ്ടായിരിക്കും.

5) എന്നിരുന്നാലും, (i) അറിയിപ്പ് നല്‍കിയ തുകയേക്കാള്‍ ചെറിയ തുക ആഗിരണം ചെയ്യാനും (ii) വിജ്ഞാപനം ചെയ്ത തുകയേക്കാള്‍ കുറവ് ആഗിരണം ചെയ്യാനും ആര്‍ബിഐ അവകാശം നിക്ഷിപ്തമായിരിക്കും.

X
Top