ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

25 ബേസിസ് പോയിന്റ് നിരക്ക് വര്‍ധന പ്രതീക്ഷിച്ച് റോയിട്ടേഴ്‌സ് പോള്‍

ന്യൂഡല്‍ഹി: 25 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനയ്ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാകുമെന്ന് റോയിട്ടേഴ്സ് പോള്‍. ഇതോടെ റിപ്പോ 6.50 ശതമാനമാകും. പിന്നീടുള്ള ഒരു വര്‍ഷത്തില്‍ നിരക്ക് മാറ്റമില്ലാതെ തുടരും.

പോളില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും 25 ബേസിസ് പോയിന്റ് വര്‍ധന പ്രതീക്ഷിക്കുമ്പോള്‍ കുറച്ചുപേര്‍ മാത്രമാണ് നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് പ്രവചിച്ചത്. പണപ്പെരുപ്പം നിയന്ത്രണവിധേയമായാല്‍ മാത്രമേ നിരക്ക് കുറയ്ക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേയ്ക്ക് കടക്കൂവെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

2023/24 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച 6 ശതമാനത്തിലൊതുങ്ങുമെന്നാണ് പോള്‍ കണക്കുകൂട്ടുന്നത്. ഇത് കഴിഞ്ഞമാസം പ്രവചിച്ച സമാന തോതാണ്. 6.0% വളര്‍ച്ചാ നിരക്ക്,മറ്റ് പല സമ്പദ്വ്യവസ്ഥകളേക്കാളും ഉയര്‍ന്നതാണ്.

എന്നാല്‍ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ പര്യാപ്തമല്ല. വഷളായിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക സ്ഥിതി, സാഹചര്യം കൂടുതല്‍ മോശമാക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ കരുതുന്നു.

X
Top