
ന്യൂഡല്‍ഹി: ഭരണ,ധാര്‍മ്മിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പൊതു,സ്വകാര്യ ബാങ്കുകളുടെ മുഴുവന്‍ ബോര്‍ഡംഗങ്ങളേയും ആര്‍ബിഐ ചര്‍ച്ചയ്ക്ക് വിളിച്ചു. മെയ് 22 നും 29 നും രണ്ട് ബാച്ചുകളിലായി നടക്കുന്ന യോഗത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്, ബോര്‍ഡംഗങ്ങള്‍, ഡെപ്യൂട്ടിഗവര്‍ണര്‍മാര്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.
നീക്കത്തെ ബാങ്ക് ഡയറക്ടര്‍മാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. റെഗുലേറ്ററുടെ തുറന്ന വാതില്‍ നയത്തിന് ഉദാഹരണമാണിതെന്നും നയ രൂപീകരണത്തിന് കൂടുതല്‍ കൂടിയാലോചനകള്‍ നടത്തേണ്ടതാണെന്നും അവര്‍ പറയുന്നു. മേല്‍നോട്ടത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ചര്‍ച്ചാവിഷയമാകും.
‘മുഴുവന്‍ ബോര്‍ഡുകളെയും മുമ്പ് ആര്‍ബിഐ ക്ഷണിച്ചിട്ടില്ല,” ക്ഷണം ലഭിച്ച ഒരു എക്‌സിക്യൂട്ടീവ് പറഞ്ഞു, ”ഞങ്ങള്‍ അതിനായി കാത്തിരിക്കുകയാണ്.”






