ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

സ്റ്റാര് സീരീസ് നോട്ടുകള് നിയമവിധേയമെന്ന് റിസര് വ് ബാങ്ക്

ന്യൂഡല്‍ഹി: നക്ഷത്ര (*) ചിഹ്നമുള്ള ഒരു ബാങ്ക് നോട്ട് മറ്റ് നിയമപരമായ ബാങ്ക് നോട്ടുകള്‍ക്ക് തുല്യമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വ്യാഴാഴ്ച വ്യക്തമാക്കി. നമ്പര്‍ പാനലില്‍ പ്രിഫിക്‌സിനും സീരിയല്‍ നമ്പറിനും ഇടയില്‍ ഒരു നക്ഷത്ര ചിഹ്നം ചേര്‍ത്തതൊഴിച്ചാല്‍ സ്റ്റാര്‍ സീരീസില്‍ മറ്റ് വ്യത്യാസങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ നോട്ടുകള്‍ നിയമാനുസൃതമാണ്.

മാറ്റിസ്ഥാപിച്ചതോ പുനപ്രസിദ്ധീകരിച്ചതോ ആണെന്നതിന്റെ അടയാളമാണ് നക്ഷത്ര ചിഹ്നം. ഇത്തരം കറന്‍സികളുടെ സാധുത സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് വിശദീകരണം.

ബാങ്ക് നോട്ടിന്റെ നമ്പര്‍ പാനലിലാണ് നക്ഷത്ര ചിഹ്നം ആര്‍ബിഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2006 ഓഗസ്റ്റ് വരെ പുറത്തിറക്കിയ പുതിയ നോട്ടുകളില്‍ തുടര്‍ച്ചയായി അക്കമിട്ടിരുന്നു. ഈ നോട്ടുകളില്‍ ഓരോന്നിനും സവിശേഷമായ സീരിയല്‍ സംഖ്യയും അക്കങ്ങളും അക്ഷരങ്ങളും അടങ്ങിയിരിക്കുന്നു.

 ഒരു പ്രിഫികസായാണ് ഇത് നല്‍കിയിരിക്കുന്നത്.

X
Top