ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ആര്‍ബിഐ മാര്‍ഗനിര്‍ദ്ദേശങ്ങള്‍: 365 ദിവസത്തില്‍ താഴെ കാലാവധിയുള്ള വായ്പകള്‍ സെക്യൂരിറ്റൈസ് ചെയ്യാന്‍ കഴിയില്ല

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അതിന്റെ സെക്യൂരിറ്റൈസേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിച്ചു. ഇത് പ്രകാരം, എല്ലാ വായ്പാ വിതരണങ്ങളും തിരിച്ചടവുകളും കടം വാങ്ങിയ ആളുടേയും നിയന്ത്രിത സ്ഥാപനങ്ങളുടെയും (ബാങ്കുകളും എന്‍ബിഎഫ്‌സി-കളും പോലെ) ബാങ്ക് അക്കൗണ്ടുകള്‍ വഴി മാത്രമേ സാധ്യമാകൂ.

ലെന്‍ഡിംഗ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ (LSPs) പാസ്-ത്രൂ/പൂള്‍ അക്കൗണ്ട് വഴിയുള്ള കൈമാറ്റം അനുവദിക്കില്ല. 65 ദിവസത്തില്‍ താഴെ കാലാവധിയുള്ള ഏതെങ്കിലും വായ്പ
സെക്യൂരിറ്റൈസ് ചെയ്യാന്‍ കഴിയില്ലെന്നും ഭേദഗതി പറയുന്നു. ഇതിനര്‍ത്ഥം, വായ്പാദാതാക്കള്‍ക്ക് പോര്‍ട്ട്ഫോളിയോയുടെ ഈ ഭാഗം മറ്റൊരു വായ്പക്കാരനുമായി സുരക്ഷിതമാക്കാന്‍ കഴിയില്ല എന്നാണ്.

പ്രധാനമായും എന്‍ബിഎഫ്‌സികളെ ലക്ഷ്യമിട്ടാണ് ഈ ഭേദഗതി. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മൊത്തത്തിലുള്ള സെക്യൂരിറ്റൈസേഷന്‍ അളവില്‍ കുറവ് വരുത്തുമെന്ന് വിദഗ്ധര്‍ പറയുന്നു. കൂടാതെ, സെക്യൂരിറ്റൈസ് ചെയ്ത വായ്പകളുടെ ഗുണനിലവാരം മെച്ചപ്പെടും.

ഹ്രസ്വകാല വായ്പകള്‍ സെക്യൂരിറ്റൈസ് ചെയ്യാന്‍ സാധിക്കില്ല.

X
Top