രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ഓട്ടോ പേയ്‌മെന്റുകള്‍ സംബന്ധിച്ച നിയമങ്ങള്‍: കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണം

ന്യൂഡല്‍ഹി: ഓടിടി സബ്സ്‌ക്രിപ്ഷനുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, വൈദ്യുതി ബില്ലുകള്‍, മൊബൈല്‍ പ്ലാനുകള്‍ തുടങ്ങിയവയ്ക്ക് ഓട്ടോ പേ വഴി പണമടയ്ക്കുന്നവര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കൊണ്ടുവന്ന പുതിയ നിയമങ്ങള്‍ അറിയണം. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ഓട്ടോ പേ ട്രാന്‍സാക്ഷനുകള്‍ പ്രോസസ് ചെയ്യുന്നതിന് മുന്‍പ് ബാങ്കുകള്‍ കര്‍ശനമായ നടപടി ക്രമങ്ങള്‍ പാലിക്കണം. ഉദാഹരണത്തിന്, പണം അടയ്ക്കുന്നതിന് മുന്‍പ് ഉപഭോക്താവിന് മുന്‍കൂട്ടി അറിയിപ്പ് അയക്കണം. കൂടാതെ ഒറ്റത്തവണ പാസ്വേഡ് (OTP) ആവശ്യമായി വന്നേയ്ക്കാം.

ഓട്ടോ പേ ആരംഭിക്കാന്‍, പണമടയ്ക്കുന്ന കമ്പനിയുടെ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ അല്ലെങ്കില്‍ നേരിട്ട് നിങ്ങളുടെ ബാങ്ക് വഴിയോ രജിസ്റ്റര്‍ ചെയ്യാം. ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിക്കാം. ഓട്ടോ പേ മാന്ഡേറ്റ് സജീവമാക്കാന്‍ ബാങ്ക് ഏഴ് ദിവസം വരെ എടുക്കും. ഈ ഏഴ് ദിവസത്തിനുള്ളില്‍ ബില്‍ അടയ്ക്കേണ്ടിവരുകയാണെങ്കില്‍, നിങ്ങള്‍ക്ക് അത് നേരിട്ട് കൈമാറേണ്ടി വരും.

ഓട്ടോ പേ സജീവമായ ശേഷം, നിശ്ചിത തീയതിയില്‍ ബാങ്ക് നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് തുക പിടിച്ചെടുക്കും. ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ അക്കൗണ്ടില്‍ മതിയായ തുക ഉറപ്പാക്കേണ്ടതുണ്ട്. പണമില്ലാതെ ട്രാന്‍സാക്ഷന്‍ പരാജയപ്പെടുകയാണെങ്കില്‍, ബാങ്ക് റിട്ടേണ്‍ ഫീസ് എന്ന പേരില്‍ പിഴ ഈടാക്കും.

ഓട്ടോ പേയ്ക്ക് രണ്ട് രീതികളുണ്ട്. എല്ലാമാസവും തുല്യ തുക ഈടാക്കുന്ന ഫിക്സ്ഡ് മാന്ഡേറ്റ് ,ഓരോ തവണയും തുക മാറുന്ന വേരിയബിള്‍ മാന്റേറ്റ്. ഉദാഹരണത്തിന് വൈദ്യുതി ബില്‍. രണ്ട് രീതികളും ഒരേ ആര്‍ബിഐ നിയമങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷേ തുകയുടെ അളവിനെ ആശ്രയിച്ച് അനുമതി തരം വ്യത്യാസപ്പെടും.

X
Top