ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഇന്ത്യന്‍ ബാങ്കുകളുടെ വിദേശ ബ്രാഞ്ചുകളെ ബാധിക്കുന്ന നിയമങ്ങളില്‍ ഇളവ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാങ്കുകള്‍, അഖിലേന്ത്യ സാമ്പത്തിക സ്ഥാപനങ്ങള്‍(എഐഎഫ് ഐ) എന്നിവയുടെ വിദേശ ബ്രാഞ്ചുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ബാധകമായ ചട്ടങ്ങളില്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ഇളവ് വരുത്തി. ഇത് പ്രകാരം, ഘടനാപരമായ സാമ്പത്തിക ഉത്പന്നങ്ങള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ
വിദേശ ശാഖകള്‍/അനുബന്ധ സ്ഥാപനങ്ങള്‍ െന്നിവയ്ക്ക് കൈകാര്യം ചെയ്യാം. നിര്‍ദ്ദേശങ്ങള്‍ ആര്‍ബിഐ നിയന്ത്രിക്കുന്ന എല്ലാ ബാങ്കുകള്‍ക്കും (സഹകരണ ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, ലോക്കല്‍ ഏരിയ ബാങ്കുകള്‍ എന്നിവയൊഴികെ) എഐഎഫ്‌ഐകള്‍ക്കും ബാധകമാണ്.

ചില നിയന്ത്രണങ്ങളോടെയാണ് ഇളവുകള്‍ കൊണ്ടുവന്നിരിക്കുന്നത്.പാരന്റ് ബാങ്കുകള്‍, എഐഎഫ്‌ഐ എന്നിവ ആവശ്യമെങ്കില്‍ ബോര്‍ഡിന്റെ അനുമതി തേടണം എന്നാണ് ഒരു നിയന്ത്രണം. കൂടാതെ, ഇത്തരം ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള വൈദഗ്ധ്യവും നഷ്ട സാധ്യത വഹിക്കാനുള്ള ശേഷിയും ഇവര്‍ക്കുണ്ടായിരിക്കണം.

കൂടാതെ, ഈ സ്ഥാപനങ്ങള്‍ക്ക് അത്തരം ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മതിയായ അറിവും ധാരണയും റിസ്‌ക് മാനേജ്‌മെന്റ് ശേഷിയും ഉണ്ടായിരിക്കണം. ഈ ഉല്‍പ്പന്നങ്ങളുടെ എക്‌സ്‌പോഷറും മാര്‍ക്ക്-ടു-മാര്‍ക്കറ്റും (എംടിഎം) ഉചിതമായ രീതിയില്‍ അറിയുകയും ആര്‍ബിഐയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം. റിസര്‍വ് ബാങ്ക് പ്രത്യേകമായി അനുവദിക്കുന്നില്ലെങ്കില്‍ ഇന്ത്യന്‍ രൂപയുമായി ബന്ധിപ്പിച്ചിട്ടുള്ള ഉല്‍പ്പന്നങ്ങളില്‍ ഇടപാട് നടത്താന്‍ പാടില്ലെന്ന് നിഷ്‌ക്കര്‍ഷയുണ്ട്.

ഏതെങ്കിലും ഇന്ത്യന്‍ താമസക്കാരില്‍ നിന്ന് ഘടനാപരമായ നിക്ഷേപങ്ങള്‍ സ്വീകരിക്കരുതെന്നും ആര്‍ബിഐ പറഞ്ഞു. പ്രത്യേകം ഇളവുകള്‍ അനുവദിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഇത്തരം സ്ഥാപനങ്ങള്‍ ഇന്ത്യന്‍ നിയമങ്ങള്‍ക്ക് വിധേയമായിരിക്കും.

X
Top