ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

വായ്പ തിരിച്ചടവിന് പിഴ; പരിധി നിശ്ചയിക്കാന്‍ ആര്‍ബിഐ

ന്യൂഡല്‍ഹി: വായ്പ തിരിച്ചടവ് മുടങ്ങുന്ന പക്ഷം ഏര്‍പ്പെടുത്തുന്ന പിഴപലിശയ്ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പരിധി നിശ്ചയിക്കുന്നു. പലിശ നിരക്കില്‍ ഞെരുങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമാകുന്ന വാര്‍ത്തയാണിത്. പിഴകള്‍ ‘യുക്തവും സുതാര്യവും’ ആയിരിക്കണമെന്നും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗമായി അതിനെ കണക്കാക്കരുതെന്നും ആര്‍ബിഐ ബാങ്കുകളെ ഓര്‍മ്മിപ്പിച്ചു.

ഇക്കാര്യത്തില്‍ കരട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കാനൊരുങ്ങുകയാണ് കേന്ദ്രബാങ്ക്. ബാങ്കുകള്‍ക്കും എന്‍ബിഎഫ്‌സികള്‍ക്കും എത്ര പിഴപ്പലിശ ഈടാക്കമെന്ന കാര്യത്തില്‍ നിലവില്‍ മാര്‍ഗനിര്‍ദ്ദേശങ്ങളൊന്നുമില്ല. കേന്ദ്രബാങ്ക് നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരുന്ന പക്ഷം കാര്‍ഡുകള്‍ക്ക് നിശ്ചിത പിഴ ഒറ്റതവണ അടച്ചാല്‍ മതിയാകും.

ഇപ്പോള്‍ ബാങ്കുകള്‍ ഈടാക്കുന്ന ഉയര്‍ന്ന പലിശനിരക്കിന് മാറ്റം വരും, ബെയിന്‍ ആന്‍ഡ് കമ്പനിയുടെ മുന്‍ അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഹര്‍ഷ് വര്‍ദ്ധന്‍ പറയുന്നു. അതേസമയം ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തുക ഇക്കാര്യത്തില്‍ സാധ്യമാകില്ല. ക്രെഡിറ്റ് കാര്‍ഡ് കമ്പനികളെ സംബന്ധിച്ചിടത്തോളം ലേറ്റ് ചാര്‍ജ്ജുകള്‍ വരുമാനം കൂട്ടാനുള്ള മാര്‍ഗമായെന്ന് വര്‍ദ്ധന്‍ ചൂണ്ടിക്കാട്ടി.

ബാങ്കുകള്‍ പിഴ കോമ്പൗണ്ട് ചെയ്യുന്നതാണ് പ്രശ്‌നമെന്ന് മുന്‍ എസ്ബിഐ കാര്‍ഡ് സിഇഒ ഹര്‍ദയാല്‍ പ്രസാദ് പറഞ്ഞു. ഇപ്പോള്‍ പലിശ നിരക്കിന്റെ കൂടെയാണ് പിഴ ഈടാക്കുന്നത്.നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരുമ്പോള്‍ അതിന് മാറ്റം വരും.

X
Top