ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

എന്‍യുഇ ലൈസന്‍സ് വിതരണം ആര്‍ബിഐ നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ന്യൂ അംബ്രല്ല എന്റിറ്റി (എന്‍യുഇ) നെറ്റ്വര്‍ക്കിനുള്ള ലൈസന്‍സ് വിതരണം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. എന്‍യുഇ ലൈസന്‍സിന് അപേക്ഷിച്ച ഫേസ്ബുക്ക്, ഗൂഗിള്‍, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവയുള്‍പ്പെടെ ആറ് കമ്പനികള്‍ക്ക് വേണ്ടത്ര യോഗ്യതയില്ലെന്ന് ആര്‍ബിഐ കരുതുന്നു. അതുകൊണ്ടുതന്നെ ബിസിനസ് ആരംഭിക്കാന്‍ അവര്‍ക്ക് അനുമതിയില്ല, അധികൃതരെ ഉദ്ദരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയതു.

പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍പിസിഐ) മത്സരിക്കുന്ന റീട്ടെയില്‍ പേയ്മെന്റ് സംവിധാനമാണ് ന്യൂ അംബ്രല്ല എന്റിറ്റി. നവീനമായ, മികച്ച സാങ്കേതിക മുന്നേറ്റം അപേക്ഷകരാരും നിര്‍ദ്ദേശിച്ചിട്ടില്ല. മാത്രമല്ല, ഏതാണ്ട് എല്ലാ പ്ലാനുകളും എന്‍പിസിഐയുടേതിന് സമാനമാണ്.

അത് പ്രത്യക്ഷത്തില്‍ ആര്‍ബിഐയെ ആവേശം കൊള്ളിച്ചില്ല, റിപ്പോര്‍ട്ട് പറയുന്നു. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇന്‍ഫ്രാസ്ട്രക്ചറിലെ അമിതഭാരം കുറയ്ക്കാനും പകരമായി പ്രവര്‍ത്തിക്കാനും കഴിയുന്ന ഒരു പ്രത്യേക സ്ഥാപനമായുമാണ്‌ എന്‍യുഇ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. എന്‍യുഇയായി പ്രവര്‍ത്തിക്കാനുള്ള യോഗ്യത വിവരിച്ച്,2020 ഓഗസ്റ്റില്‍ ആര്‍ബിഐ ചട്ടക്കൂട് പുറത്തിറക്കി. അതിനുശേഷം, ഇന്ത്യന്‍ ബാങ്കിംഗ്, പേയ്മെന്റ് രംഗത്തെ നിരവധി പ്രമുഖര്‍ ലൈസന്‍സിനായി അപേക്ഷിക്കുകയും ചെയ്തു.

മത്സരം മുറുകിയപ്പോള്‍ , കൊട്ടക് മഹീന്ദ്ര ബാങ്ക്, എയര്‍ടെല്‍ ഡിജിറ്റല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ഫ്‌ലിപ്കാര്‍ട്ട്, മാസ്റ്റര്‍കാര്‍ഡ്, പേയു എന്നിവയുമായി ഒരു അസോസിയേഷന്‍ രൂപീകരിക്കാന്‍ ടാറ്റ ഗ്രൂപ്പ് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. അതേസമയം ആര്‍ബിഐയുടെയും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെയും സംരംഭമായ എന്‍പിസിഐ, ജനപ്രിയ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഉള്‍പ്പെടെ റീട്ടെയില്‍ പേയ്മെന്റുകളും സെറ്റില്‍മെന്റ് സംവിധാനങ്ങളും നടത്തുന്ന സംവിധാനമാണ്.

X
Top