ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

മൈക്രോസോഫ്റ്റ് തകരാറിൽ പ്രതികരണവുമായി ആർബിഐ; ‘ചെറിയ പ്രശ്നങ്ങൾ, സാമ്പത്തിക മേഖലയെ വ്യാപകമായി ബാധിച്ചിട്ടില്ല’

ന്യൂഡൽഹി: ആഗോളതലത്തിലെ മൈക്രോസോഫ്റ്റ് സേവനങ്ങൾ തടസപ്പെട്ടതിനെത്തുടർന്ന് തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ അതിന്റെ ആഘാതം വിലയിരുത്താൻ സമഗ്രമായ പരിശോധന നടത്തിയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.

പത്ത് ബാങ്കുകളേയും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളേയും മൈക്രോസോഫ്റ്റ് തകരാർ ബാധിച്ചുവെന്ന് കണ്ടെത്തി. ഇതിൽ പലതും പരിഹരിച്ചു. ബാക്കിയുള്ളവ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നും അർ.ബി.ഐ. വ്യക്തമാക്കി.

മിക്ക ബാങ്കുകളുടേയും പ്രധാനസിസ്റ്റങ്ങൾ ക്ലൗഡിൽ ഹോസ്റ്റ് ചെയ്തിട്ടില്ല. വളരെക്കുറുച്ച് സ്ഥാപനങ്ങൾ മാത്രമേ സൈബർ സുരക്ഷയ്ക്കുവേണ്ടി ക്രൗഡ്സ്ട്രൈക്കിനെ ആശ്രയിക്കുന്നുള്ളൂ.

പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടുപോകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സ്ഥാപനങ്ങളോട് നിർദേശിച്ചു. ഇന്ത്യൻ സാമ്പത്തിക മേഖലയെ മൈക്രോസോഫ്റ്റ് തകരാർ വ്യാപകമായി ബാധിച്ചിട്ടില്ലെന്നും ആർ.ബി.ഐ. അറിയിച്ചു.

വിൻഡോസ് അധിഷ്ഠിത കംപ്യൂട്ടറുകളുടെ നെറ്റ്വർക്കിൽ സൈബർ സുരക്ഷാ സേവനമായ ക്രൗഡ് സ്ട്രൈക്കിന്റെ പുതിയ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

മൈക്രോസോഫ്റ്റിന്റെ അഷ്വർ ക്ലൗഡ് സേവനങ്ങളെ ഈ ശ്ര്നം ബാധിച്ചതോടെയാണ് എയർലൈൻ, ബാങ്കിങ് ഉൾപ്പടെയുള്ള സേവനങ്ങളുടെ പ്രവർത്തനങ്ങൾ തടസപ്പെട്ടത്.

ക്ലൗഡ് അധിഷ്ടിത സേവനങ്ങൾക്ക് ക്രൗഡ് സ്ട്രൈക്കിന്റെ സുരക്ഷാ സേവനം ഉപയോഗിക്കുന്നവരെയാണ് ഈ പ്രശ്നം ബാധിച്ചത്.

X
Top