യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

അദാനി ഗ്രൂപ്പ് വായ്പ: ആര്‍ബിഐ ബാങ്കുകളുമായി കൂടിയാലോചന നടത്തി

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് നല്‍കിയ വായ്പകളുടെ നിജസ്ഥിതിയറിയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബാങ്കുകളുമായി കൂടിയാലോചന തുടങ്ങി. കമ്പനിയിലുള്ള ബാങ്കുകളുടെ എക്‌സ്‌പോഷര്‍ പരിശോധിച്ച് വരികയാണെന്നും വായ്പകളുടെ നിലവിലെ സ്ഥിതി ആരാഞ്ഞിട്ടുണ്ടെന്നും ആര്‍ബിഐ വൃത്തങ്ങള്‍ പ്രതികരിക്കുന്നു. സിഎല്‍എസ്എ റിപ്പോര്‍ട്ടനുസരിച്ച് കമ്പനിയുടെ ബാങ്ക് വായ്പകള്‍ 38 ശതമാനം മാത്രമാണ്.

ബോണ്ടുകള്‍/കൊമേഴ്സ്യല്‍ പേപ്പറുകള്‍ 37 ശതമാനം, ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കടമെടുത്തവ 11 ശതമാനം, ബാക്കി 12-13 ശതമാനം ഇന്റര്‍ ഗ്രൂപ്പ് ലെന്‍ഡിംഗ് എന്നിങ്ങനെയാണ് മറ്റ് വായ്പകള്‍. വായ്പാദാതാക്കളില്‍ പഞ്ചാബ് നാഷണല്‍ ബാങ്കും ഇന്‍ഡസ്ഇന്‍ഡ് ബാങ്കും ഉള്‍പ്പെടുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിന് ഏകദേശം 7000 കോടി രൂപയുടെ എക്‌സ്‌പോഷറാണുള്ളത്.

തങ്ങളുടെ മൊത്തം കടം 30 ബില്യണ്‍ ഡോളറാണെന്ന് ഗ്രൂപ്പ് സിഎഫ്ഒ ദേശീയ ചാനലിനോട് പറഞ്ഞിരുന്നു. ഇതില്‍ 4 ബില്യണ്‍ പണമായി സൂക്ഷിച്ചിരിക്കുന്നു. ബാങ്ക് വായ്പ 9 ബില്യണ്‍ ഡോളറാണ്.

അതേസമയം അദാനി ഗ്രൂപ്പ് ഓഹരികളുടെ തകര്‍ച്ച സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)നിരീക്ഷിച്ചുവരികയാണ്. വിപണി മൂല്യത്തിലെ ചോര്‍ച്ച 86 ബില്യണ്‍ ഡോളറായി വര്‍ധിച്ചതോടെയാണ് ഇത്.

X
Top