ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ലിക്വിഡിറ്റി പ്രശ്‌നം പരിഹരിക്കാന്‍ ആര്‍ബിഐ 8 ദിവസം കൊണ്ട് ഒഴുക്കിയത് 7.89 ലക്ഷം കോടി

മുംബൈ: ബാങ്കിംഗ് സംവിധാനത്തിലെ ലിക്വിഡിറ്റി കമ്മി പരിഹരിക്കാന്‍ കേന്ദ്ര ബാങ്ക് എട്ട് ദിവസം കൊണ്ട് ഒഴുക്കിയത് 7.89 ലക്ഷം കോടി രൂപ. മാര്‍ച്ച് 15 മൂതല്‍ 23 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും തുക വിപണിയിലേക്കൊഴുക്കിയത്. അഡ്വാന്‍സ് ടാക്‌സ് കാലാവധിയായതിനാലാണ് ഇത്ര ലിക്വഡിറ്റി പ്രശ്‌നം നേരിട്ടത്.

അഡ്വാന്‍സ് ടാക്‌സ് പേയ്‌മെന്റിന്റെ അവസാന ദിവസം മാര്‍ച്ച് 15 ആയിരുന്നു. മാര്‍ച്ച് 20 ന് മുമ്പുള്ള ജിഎസ്ടി ബാധ്യതയും ബാങ്കുകളുടെ ലിക്വിഡിറ്റി സാഹചര്യത്തെ ബാധിച്ചിരുന്നു.

മാര്‍ച്ച് 17 നാണ് ഒറ്റ ദിവസത്തെ വലിയ പണമൊഴുക്ക് കേന്ദ്ര ബാങ്ക് നടത്തിയത്. 1.24 ലക്ഷം കോടി രൂപയാണ് അന്ന് ബാങ്കുകള്‍ക്ക് നല്‍കിയത്. അഡ്വാന്‍സ് ടാക്‌സ് ബാധ്യതയ്ക്ക് പുറമേ വായ്പകള്‍ കൂടി നില്‍ക്കുന്ന അവസ്ഥയും ബാങ്കുകളുടെ ലിക്വഡിറ്റിയെ ബാധിക്കുന്നുണ്ട്.

മാര്‍ച്ച് 10ലെ കണക്കനുസരിച്ച് വായ്പ വര്‍ധിച്ചത് 15.7 ശതമാനവും എന്നാല്‍ നിക്ഷേപ വര്‍ധന 10.3 ശതമാനവുമാണ്. ഈ വിടവ് ബാങ്കുകള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

പലിശ കൂട്ടി നിക്ഷേപം ആകര്‍ഷിച്ച് ഇതിനെ മറികടക്കാന്‍ ബാങ്കുകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും റിപ്പോ നിരക്ക് കൂടി നില്‍ക്കുന്നതിനാല്‍ ബാങ്കുകള്‍ക്കും പരിമിതിയുണ്ട്.

അതിലപ്പുറമായാല്‍ അത് നഷ്ടക്കച്ചവടത്തിലേക്കും പ്രതിസന്ധിയിലേക്കും പോകാം.

X
Top