ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

മൂന്ന് പൊതുമേഖലാ ബാങ്കുകൾക്ക് ആർബിഐ പിഴ ചുമത്തി

മുംബൈ: വിവിധ റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചതിന് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഉൾപ്പെടെ മൂന്ന് പൊതുമേഖലാ ബാങ്കുകൾക്ക് പിഴ ചുമത്തിയതായി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ അറിയിച്ചു.

എസ്.ബി.ഐയ്ക്ക് 1.3 കോടി രൂപയും ഇന്ത്യൻ ബാങ്കിന് 1.62 കോടി രൂപയുമാണ് ചുമത്തിയത്. നിക്ഷേപകരുടെ വിദ്യാഭ്യാസ, ബോധവത്കരണ ഫണ്ട് പദ്ധതിയുടെ ചില വ്യവസ്ഥകൾ പാലിക്കാത്തതിന് പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്.

എൻ.ബി.എഫ്‌.സികളിലെ തട്ടിപ്പ് നിരീക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങളിലെ ചില വ്യവസ്ഥകൾ പാലിക്കാത്തതിന് ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന് 8.80 ലക്ഷം രൂപ പിഴയും ആർ.ബി.ഐ ചുമത്തിയിട്ടുണ്ട്.

X
Top