വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

ട്രേഡ് റെമിറ്റന്‍സ് സേവനങ്ങള്‍ നല്‍കുന്നതിന് ഇന്‍ഡെല്‍ റെമിറ്റിന് ആര്‍ബിഐ അനുമതി

കൊച്ചി: രാജ്യത്തെ പ്രമുഖ നോണ്‍ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ ഇന്‍ഡെല്‍ മണിയുടെ വിദേശനാണ്യ വിനിമയ വിഭാഗമായ ഇന്‍ഡെല്‍ റെമിറ്റിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും ട്രേഡ് റെമിറ്റന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനുള്ള അനുമതി ലഭിച്ചു.

കമ്പനിയുടെ വിദേശനാണ്യ വിനിമയ വിപണിയിലെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഈ മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നതിനും സഹായിക്കുന്ന സ്ഥിര ലൈസന്‍സാണ് ഇതിലൂടെ ലഭ്യമായിരിക്കുന്നത്.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡെല്‍ റെമിറ്റിന് നിലവില്‍ ആര്‍.ബി.ഐയുടെ ഓതറൈസ്ഡ് ഡീലര്‍ കാറ്റഗറി-2 ലൈസന്‍സുണ്ട്. പുതിയ ലൈസന്‍സ് കൂടി ലഭിച്ചതോടെ സമ്മാനങ്ങള്‍, സംഭാവനകള്‍ എന്നിവയൊഴികെയുള്ള ഏത് നോണ്‍ട്രേഡ് കറന്റ് അക്കൗണ്ട് ഇടപാടുകളും, ഒരു ഇടപാടില്‍ 25 ലക്ഷം രൂപ വരെയുള്ള വിദേശ വ്യാപാര ഇടപാടുകളും നടത്താന്‍ കമ്പനിക്ക് അനുമതിയായി.

വ്യാപാരികള്‍ക്ക് ഇന്‍ഡെല്‍ റെമിറ്റ് വഴി 25 ലക്ഷം രൂപ വരെയുള്ള അന്താരാഷ്ട്ര പണമിടപാടുകള്‍ വേഗത്തിലും സുരക്ഷിതമായും കൂടുതല്‍ വിശ്വസനീയമായും നടത്താന്‍ സാധിക്കുമെന്ന് ഇന്‍ഡെല്‍ മണി എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ഉമേഷ് മോഹനന്‍ പറഞ്ഞു.

ഒരു സമ്പൂര്‍ണ്ണ വിദേശനാണ്യ വിനിമയ പ്ലാറ്റ്‌ഫോം കെട്ടിപ്പടുക്കുന്നതിനുള്ള ഇന്‍ഡെല്‍ മണിയുടെ യാത്രയിലെ നിര്‍ണ്ണായക നാഴികക്കല്ലാണിതെന്നും, പൂര്‍ണ്ണമായും നിയന്ത്രണങ്ങള്‍ പാലിച്ചും മികച്ച കസ്റ്റമര്‍ സര്‍വീസ് ഉറപ്പാക്കിയും അന്താരാഷ്ട്ര ഇടപാടുകള്‍ കൂടുതല്‍ സുഗമവും കാര്യക്ഷമവുമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

X
Top