തൊഴിലില്ലായ്മ നിരക്ക് ജൂലൈയില്‍ 5.2 ശതമാനമായി കുറഞ്ഞു, മൂന്നുമാസത്തെ കുറഞ്ഞ തോത്ഇന്ത്യയ്ക്ക് ചൈനയുടെ ഉറപ്പ്, അപൂര്‍വ ധാതുക്കള്‍, വളങ്ങള്‍, ടണല്‍ ബോറിംഗ് മെഷീനുകള്‍ എന്നിവ നല്‍കുംജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും

നിഷ്‌ക്രിയ ആസ്തി പ്രൊവിഷനിംഗില്‍ 259 കോടി രൂപയുടെ വ്യത്യാസം, സിറ്റി യൂണിയന്‍ ബാങ്ക് ഓഹരി നഷ്ടം നേരിടുന്നു

മുംബൈ: 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള അസറ്റ് ക്ലാസിഫിക്കേഷനിലും പ്രൊവിഷനിംഗിലും വ്യത്യാസം കണ്ടെത്തിയതിനെത്തുടര്‍ന്ന് സിറ്റി യൂണിയന്‍ ബാങ്ക് ലിമിറ്റഡിന്റെ ഓഹരികള്‍ ബുധനാഴ്ച ഇടിഞ്ഞു. 4.66 ശതമാനം കുറവില്‍ 179.95 രൂപയിലാണ് സ്റ്റോക്കുള്ളത്. ഒക്ടോബര്‍ 7 മുതല്‍ നവംബര്‍ 18 വരെ നടത്തിയ പരിശോധനയില്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)വ്യത്യാസം തിരിച്ചറിയുകയായിരുന്നു.

2022 മാര്‍ച്ച് 31 വരെ 1,933 കോടി രൂപയുടെ മൊത്ത എന്‍പിഎ(നിഷ്‌ക്രിയ ആസ്തി)യാണ് ബാങ്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ആ വര്‍ഷത്തെ മൊത്ത എന്‍പിഎ 2,192 കോടി രൂപയാണെന്ന് ആര്‍ബിഐ വിലയിരുത്തി. മൊത്തം 259 കോടി രൂപയുടെ വ്യത്യാസം.

13 പേരുടെ 230 കോടി രൂപയും (1 കോടി രൂപയ്ക്ക് മേല്‍ ബാലന്‍സ് ഉള്ളത്) 218 കടം വാങ്ങിവരുടെ 29 കോടി രൂപയു( 1 കോടി രൂപയില്‍ താഴെയുള്ള)മാണ് 250 കോടി രൂപയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 2022 സാമ്പത്തിക വര്‍ഷത്തിലെ ബാങ്ക് സ്ലിപ്പേജുകളുടെ ഏകദേശം 20.3 ശതമാനമായതിനാല്‍ 259 കോടി രൂപയുടെ വ്യത്യാസം പ്രധാനപ്പെട്ടതാണെന്ന് വിദഗ്ധര്‍ പറയുന്നു. ഡിസംബര്‍ പാദത്തില്‍ സിറ്റി യൂണിയന്‍ ബാങ്ക് 400 കോടി രൂപയുടെ സ്ലിപ്പേജുകള്‍ പ്രതീക്ഷിക്കുന്നതായി ഒരു അനലിസ്റ്റ് പറഞ്ഞു.

വായ്പാ വളര്‍ച്ചാ ബാങ്കിന് നഷ്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റോക്ക് വിലയില്‍ നിലവിലെ നിലവാരത്തില്‍ നിന്ന് 15 ശതമാനം ഇടിവും കാണുന്നു. സിറ്റി യൂണിയന്‍ ബാങ്കിനെക്കുറിച്ച് കൂടുതല്‍ ശുഭാപ്തിവിശ്വാസമാണ്‌സാമ്പത്തിക സേവന സ്ഥാപനമായ ഇന്‍വെസ്ടെക് പ്രകടിപ്പിക്കുന്നത്. വ്യതിചലനം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം, ഇന്‍വെസ്ടെക് അതിന്റെ ‘വാങ്ങല്‍’ റേറ്റിംഗ് നിലനിര്‍ത്തുന്നു.

240 രൂപ യാണ് ലക്ഷ്യവില നിശ്ചിയിച്ചിരിക്കുന്നത്. 259 കോടിയുടെ വ്യതിചലനം അതിന്റെ എസ്റ്റിമേറ്റുകളില്‍ കാര്യമായ സ്വാധീനം ചെലുത്തില്ലെന്ന് ഇന്‍വെസ്ടെക് പറഞ്ഞു.

X
Top