ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ആർബിഐ ഡെപ്യൂട്ടി ഗവർണറുടെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി

ന്യൂഡൽഹി: ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ എം. രാജേശ്വര റാവുവിന്റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി.

ഒക്ടോബർ പത്ത് മുതലാണ് കാലാവധി നിലവിൽ വരിക. തീരുമാനത്തിന് കാബിനറ്റിന്‍റെ അപ്പോയിൻമെന്‍റ് കമ്മിറ്റി (എ.സി.സി) അംഗീകാരം നൽകി. 2024 ഒക്ടോബർ 9 വരെയാണ് പുതിയ കാലാവധി.

62 കാരനായ എം. രാജേശ്വര റാവുവിനെ 2020 ഒക്ടോബർ എട്ടു മുതലാണ് ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണറായി നിയമിച്ചത്. 1984 മുതൽ അദ്ദേഹം ആർ.ബി.ഐയിലുണ്ട്.

2016 മുതൽ ആർ.ബി.ഐയുടെ എക്സിക്യുട്ടീവ് ഡയറക്ടർ ആയി സേവനമനുഷ്ഠിച്ചിരുന്നു.

അതിന് മുമ്പ് ആർ.ബി.ഐയിലെ ഫിനാൻഷ്യൽ മാർക്കറ്റ്സ് ഓപറേഷൻസ് ഡിപാർട്മെന്‍റിൽ ജനറൽ മാനേജറായിരുന്നു.

X
Top