നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

എംപിസി യോഗം തുടങ്ങി

ന്യൂഡല്‍ഹി: നിരക്ക് വര്‍ധന ചര്‍ച്ച ചെയ്യാനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗം തിങ്കളാഴ്ച തുടങ്ങി. പണപ്പെരുപ്പം ടോളറന്‍സ് പരിധിയായ 6 ശതമാനത്തിന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ നിരക്ക് വര്‍ധനയ്ക്ക് കേന്ദ്രബാങ്ക് തുനിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാമ്പത്തിക വിപണികള്‍ അതുകൊണ്ടുതന്നെ ജാഗ്രതയിലാണ്.

മെയ് മാസം തൊട്ട് ഇതുവരെ 190 ബേസിസ് പോയിന്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ കേന്ദ്രബാങ്ക് തയ്യാറായി. ഇതോടെ റിപ്പോ നിരക്ക് 5.9 ശതമാനമായി ഉയരുകയും ഒക്ടോബര്‍മാസ പണപ്പെരുപ്പം 6.77 ശതമാനമായി താഴുകയും ചെയ്തു. എങ്കിലും പണപ്പെരുപ്പം ഇപ്പോഴും ടോളറന്‍സ് പരിധിയായ 2-6 ശതമാനത്തില്‍ കൂടുതലാണ്.

2016 ല്‍ നിലവില്‍ വന്ന ചട്ടക്കൂട് പ്രകാരം, പണപ്പെരുപ്പം 2-6 ശതമാനം കവിയുന്ന പക്ഷം ആര്‍ബിഐ തങ്ങളുടെ കര്‍ത്തവ്യത്തില്‍ പരാജയപ്പെട്ടതായി കണക്കാക്കും. നിലവില്‍ തുടര്‍ച്ചയായ പത്ത് മാസമായി പണപ്പെരുപ്പം ലക്ഷ്യത്തില്‍ കൂടുതലാണ്.

തുടര്‍ന്ന് കേന്ദ്രസര്‍ക്കാറിന് വിശദീകരണ കത്ത് നല്‍കാന്‍ ആര്‍ബിഐ തയ്യാറായിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തവണത്തെ എംപിസി യോഗം.കഴിഞ്ഞ തവണ 50 ബേസിസ് പോയിന്റ് വര്‍ധനയ്ക്ക് തയ്യാറായ കേന്ദ്ര ബാങ്ക്, ഇത്തവണ അത് 35 ബേസിസ് പോയിന്റിലൊതുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബുധനാഴ്ചയായിരിക്കും നിരക്ക് വര്‍ധന സംബന്ധിച്ച പ്രഖ്യാപനം വരിക.

X
Top